Latest Videos

മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടത് കോടികൾ; ഹിൻഡൻബെർഗ് റിപ്പോർട്ടിൽ കുരുങ്ങി ജാക്ക് ഡോർസി

By Web TeamFirst Published Mar 24, 2023, 1:20 PM IST
Highlights

ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ജാക്ക് ഡോർസിയുടെ സമ്പത്തിൽ വമ്പൻ ഇടിവ്. കണക്കുകൾ അറിയാം  
 

ന്യൂയോർക്ക്: ഹിൻഡൻബർഗ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന് ശേഷം ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയും ആയ ജാക്ക് ഡോർസിയുടെ ആസ്തി ഇടിയുന്നു. ജാക്ക് ഡോർസിയുടെ പേയ്മെന്റ് സ്ഥാപനമായ ‘ബ്ലോക്ക്’ കണക്കിൽ കൃത്രിമം കാണിച്ച് ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ട മണിക്കൂറുകൾക്കുള്ളിൽ തന്നെ ജാക്ക് ഡോർസിയുടെ ആസ്തിയിൽ നിന്നും 526 മില്യൺ ഡോളർ നഷ്ടമായി. അതായത് 4235 കോടി രൂപ. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ആസ്തിയിൽ 11 ശതമാനം ഇടിവ് സംഭവിച്ചതോടെ ജാക്ക് ഡോർസിയുടെ ആസ്തി 4.4 ബില്യൺ ഡോളറാണ്

ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള

കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് എന്ന കമ്പനിയുടെ പല അക്കൗണ്ടുകളും വ്യാജമാണെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ ഓഹരി വിലയിൽ 65 മുതൽ 75 ശതമാനം വരെ കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 

അതേസമയം, ഹിൻഡൻബർഗ് ആരോപണങ്ങൾ കമ്പനി നിഷേധിച്ചു. ഇതിനെതിരായി നിയമനടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ജാക്ക് ഡോർസിയുടെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും ബ്ലോക്കിലാണ്. സ്ഥാപനത്തിലെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 3 ബില്യൺ ഡോളറാണ്, 

ALSO READ: മുകേഷ് അംബാനിയുടെ 592 കോടിയുടെ ആഡംബര ഭവനം; ബ്രിട്ടനിലെ ചരിത്രപരമായ സ്വത്തുക്കളിലൊന്ന്

ബ്ലോക്കിനെതിരെ രണ്ട് വർഷകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഒപ്പം ചെലവുകൾ കുറച്ച് കാണിച്ച് ബ്ലോക്ക് വിപണിയിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായി ഹിൻഡൻബർഗ് ആരോപിക്കുന്നു. റിപ്പോർട്ട് പ്രകാരം, ബ്ലോക്കിന്റെ 40–75% അക്കൗണ്ടുകളും വ്യാജമാണ് ഒരാളുടെ പേരിൽ തന്നെ ഒട്ടേറെ അക്കൗണ്ടുകളുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കമ്പനിയുടെ ഓഹരി വിലയിൽ 18% ഇടിവുണ്ടായി.

അദാനി ഗ്രൂപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത് മൂന്ന് മാസങ്ങൾക്ക് മുൻപാണ്. ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇതോടെ 23 ലേക്ക് പിന്തള്ളപ്പെട്ടു. 

ALSO READ: അദാനിയേക്കാളും അംബാനിയെക്കാളും നഷ്ടം നേരിട്ട് ജെഫ് ബെസോസ്; ഹുറൂൺ പട്ടികയിൽ ഒന്നാം സ്ഥാനം

click me!