'പാപ്പരായ' പിതാവിന്റെ പ്രതീക്ഷ; ധീരുഭായ് അംബാനിയുടെ പൈതൃകം നിലനിർത്താൻ ജയ് അൻമോൽ അംബാനി

Published : Jul 24, 2023, 02:13 PM ISTUpdated : Jul 24, 2023, 04:16 PM IST
'പാപ്പരായ' പിതാവിന്റെ പ്രതീക്ഷ; ധീരുഭായ് അംബാനിയുടെ പൈതൃകം നിലനിർത്താൻ ജയ് അൻമോൽ അംബാനി

Synopsis

ഒരുകാലത്ത് മുകേഷ് അംബാനിയെക്കാൾ സമ്പന്നനായിരുന്ന, പിന്നീട് 'പാപ്പരായ' അനിൽ അംബാനിയുടെ പ്രതീക്ഷ. മകനായ ജയ് അൻമോൽ അംബാനിയുടെ വ്യവസായ ജീവിതം ഇങ്ങനെ   

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ച ബൃഹത്തായ വ്യവസായ സാമ്രാജ്യത്തെ നയിക്കുന്നത് മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയുമാണ്. ധീരുഭായ് അംബാനിയുടെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം, റിലയൻസ് സാമ്രാജ്യം മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അനിൽ നയിക്കുന്ന റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (ADA) ആയി വിഭജിക്കപ്പെട്ടു. അംബാനി സഹോദരങ്ങൾ തമ്മിലുള്ള കടുത്ത സംഘർഷത്തിന്റെ ഫലമായിരുന്നു ഇത്. എന്നാൽ താമസിയാതെ, 2020-ൽ അനിൽ അംബാനി പാപ്പരത്തം പ്രഖ്യാപിക്കുകയും ലണ്ടൻ കേസിൽ ബാങ്കുകൾ സമർപ്പിച്ച കോടതിയിൽ തന്റെ നിക്ഷേപം പൂജ്യമാണെന്ന് പറയുകയും ചെയ്തു. മൂന്ന് ചൈനീസ് ബാങ്കുകളുടെ കുടിശ്ശിക വായ്പയുമായി ബന്ധപ്പെട്ടാണ് കേസ്. ഈ സാഹചര്യത്തിൽ, അനിൽ അംബാനിയുടെ പ്രതീക്ഷയാണ് വ്യവസായത്തിലേക്ക് ചുവടുകൾ വെക്കുന്ന മകൻ ജയ് അൻമോൽ അംബാനി.

ALSO READ: മുകേഷ് അംബാനി രണ്ടും കല്പിച്ചുതന്നെ; ട്രെൻഡ്‌സ് സ്റ്റോറുകൾ അടിമുടി മാറ്റും

വ്യവസായ കുടുംബത്തിൽ വളർന്ന ജയ് അൻമോലിന് തന്റെ മുത്തച്ഛന്റെ പാരമ്പര്യം പിന്തുടരുക എന്ന കടമയുണ്ട്. ജയ് അൻമോൽ അംബാനിയെ കുറിച്ച് കൂടുതൽ അറിയാം.  മുംബൈയിലെ പ്രശസ്തമായ ജോൺ കോണൺ സ്കൂളിൽ പഠിച്ച ശേഷം യുകെയിലെ സെവൻ ഓക്സ് സ്കൂളിലാണ് അൻമോൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യുകെയിലെ വാർവിക്ക് ബിസിനസ് സ്‌കൂളിൽ  നിന്നാണ് ബിരുദം നേടിയത്. 

റിലയൻസ് മ്യൂച്വൽ ഫണ്ടിലെ ജോലിയിലൂടെയാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. തുടർന്ന് റിലയൻസ് ക്യാപിറ്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാകാനും ഏതാനും വർഷങ്ങൾക്ക് ശേഷം റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് (RNAM), റിലയൻസ് ഹോം ഫിനാൻസ് (RHF) എന്നിവയുടെ ബോർഡിൽ അംഗമാകാനും അൻമോലിന് കഴിഞ്ഞു. 

ALSO READ: ഭാവി മരുമകൾക്ക് സമ്മാനവുമായി മുകേഷ് അംബാനിയും നിത അംബാനിയും; ചേർത്തുപിടിച്ച് രാധിക മർച്ചന്റ്

വാഹന പ്രേമിയായ അൻമോലിന്റെ സ്വകാര്യ ശേഖരത്തിൽ ലംബോർഗിനി ഗല്ലാർഡോ, റോൾസ് റോയ്‌സ് ഫാന്റം തുടങ്ങിയ വിലയേറിയ വാഹനങ്ങൾ ഉണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി