പുറത്ത് പോകണോ? 18,000 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി: ജെറ്റ് എയര്‍വേസ് സ്ഥാപകനെ വിലക്കി കോടതി

Published : Jul 10, 2019, 03:13 PM IST
പുറത്ത് പോകണോ? 18,000 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി: ജെറ്റ് എയര്‍വേസ് സ്ഥാപകനെ വിലക്കി കോടതി

Synopsis

നേരത്തെ പുറത്തിറക്കിയ തിരച്ചില്‍ സര്‍ക്കുലറില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നാലാഴ്ചത്തെ സമയവും അനുവദിച്ചു. 

ദില്ലി: ഇന്ത്യയ്ക്ക് പുറത്ത് പോകണമെങ്കില്‍ ബാങ്ക് ഗാരന്‍റിയായി 18,000 കോടി രൂപ കെട്ടിവയ്ക്കാന്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനോട് ദില്ലി ഹൈക്കോടതി പറഞ്ഞു. ജെറ്റ് എയര്‍വേസിനായി വായ്പ നല്‍കിയവര്‍ക്ക് കടബാധ്യത ഇനത്തില്‍ 18,000 കോടി രൂപ നല്‍കാനുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഗോയലും ഭാര്യ അനിത ഗോയലും നേരത്തെ വിദേശ യാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഗോയല്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നയം വ്യക്തമാക്കിയത്. ഇതോടൊപ്പം നേരത്തെ പുറത്തിറക്കിയ തിരച്ചില്‍ സര്‍ക്കുലറില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നാലാഴ്ചത്തെ സമയവും അനുവദിച്ചു. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ