ശമ്പളമില്ല, ജെറ്റ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയില്‍; പ്രധാനമന്ത്രി ഇടപെടണമെന്ന് ജീവനക്കാര്‍

By Web TeamFirst Published Apr 14, 2019, 11:10 AM IST
Highlights

വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് നിലവില്‍ ജെറ്റ് എയര്‍വേസ്.

ദില്ലി: ജെറ്റ് എയര്‍വേസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യവുമായി ജീവനക്കാര്‍. മൂന്നുമാസമായി ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്ക് ശമ്പളം നല്‍കിയിട്ട്. 23000 ത്തോളം ജീവനക്കാരുടെ നിത്യജീവിതം പ്രതിസന്ധിയിലാണ്. വിഷയത്തില്‍ ഇടപെടണമെന്നും ജെറ്റ് എയര്‍വേസിനെ രക്ഷിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. 

വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് നിലവില്‍ ജെറ്റ് എയര്‍വേസ്. മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്‍റെ തകര്‍ച്ചയോടെയാണ് നരേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള ജെറ്റ്എയര്‍വെയ്‌സ് ഉയര്‍ന്ന് വന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് അബുദബിയിലെ ഇത്തിഹാദ് എയര്‍വെയ്‌സ് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല.

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വെയ്സിന്‍റെ ഇടക്കാല മാനേജ്മെന്‍റിന്  ഏപ്രില്‍ 14 വരെ സമയം നല്‍കാന്‍ പൈലറ്റുമാരുടെ സംഘടന തീരുമാനമെടുക്കുകയായിരുന്നു. 

click me!