Jet Airways : അവസാനത്തെ പരീക്ഷണ പറക്കൽ; ടേക്ക് ഓഫിനായി കാത്ത് ജെറ്റ് എയർവേയ്‌സ്

By Web TeamFirst Published May 18, 2022, 11:00 AM IST
Highlights

ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. 

ദില്ലി:  രണ്ടാമത്തെയും അവസാനത്തെയും പരീക്ഷണ പറക്കൽ പൂർത്തിയാക്കി ജെറ്റ് എയര്‍വേയ്സ് (Jet Airway). മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേയ്സ് വീണ്ടും ആകാശത്തേക്ക് പറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കൽ (proving flights). രണ്ട് പരീക്ഷണ പാറക്കലുകളും പൂർത്തിയാക്കിയ ജെറ്റ് എയർവേയ്‌സ് ഇപ്പോൾ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ഗ്രാന്റിനായി കാത്തിരിക്കുകയാണെന്ന് ഉടമകളായ ജലാൻ-കാൽറോക്ക് സഖ്യം അറിയിച്ചു. 

Read Also : പരീക്ഷണപറക്കലിൽ വിജയവുമായി ജെറ്റ് എയർവേയ്സ്; പങ്കാളികളായി മലയാളികളും

ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. എയർലൈനിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പുള്ള അവസാന ഘട്ട പരീക്ഷണ പറക്കലാണ് നടന്നത്. ഏവിയേഷൻ റെഗുലേറ്ററിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാണിജ്യ വിമാന സർവീസുകൾ  പുനരാരംഭിക്കാൻ ആണ് ജെറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നത്. 

Read Also : Gold price today : സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ; കുത്തനെ ഇടിഞ്ഞ് സ്വർണവില

 2019 ഏപ്രിലിൽ, നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കറോക്കും  ചേർന്നുള്ള കൺസോർഷ്യമാകും ജെറ്റിനെ ഇനി നയിക്കുക. ജെറ്റ് എയർവെയ്സിൻറെ ഇരുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ആദ്യ പരീക്ഷണ പറക്കൽ നടന്നത്.  ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചുവിളിച്ചിട്ടുണ്ട്. 

click me!