ജെറ്റ് എയര്‍വേസിനെ വീണ്ടും ആകാശത്ത് എത്തിക്കാന്‍ പുതിയ ആവശ്യങ്ങളുമായി ഇത്തിഹാദ് രംഗത്ത്

Published : Jun 09, 2019, 06:41 PM ISTUpdated : Jun 09, 2019, 06:45 PM IST
ജെറ്റ് എയര്‍വേസിനെ വീണ്ടും ആകാശത്ത് എത്തിക്കാന്‍ പുതിയ ആവശ്യങ്ങളുമായി ഇത്തിഹാദ് രംഗത്ത്

Synopsis

എസ്ബിഐ നേതൃത്വം നല്‍കുന്ന വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്‍റെ മുന്‍പിലാണ് ഇത്തിഹാദ് ഈ വാദഗതികള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജെറ്റ് വീണ്ടും പറന്നുയര്‍ന്നാല്‍ 45 മുതല്‍ 50 വരെ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് അബുദാബി ആസ്ഥാനമായ വിമാനക്കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 

മുംബൈ: കടക്കെണി രൂക്ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റിനെ സഹായിക്കുന്നതിന് പുതിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി ഇത്തിഹാദ് രംഗത്ത്. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെതിരെ നടക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം, നിക്ഷേപം നടത്തുമ്പോള്‍ തന്നെ ജെറ്റിന് പഴയ സര്‍വീസ് സ്ലോട്ടുകള്‍ തിരികെ നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും ഡിജിസിഎയും (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഉറപ്പ് നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇത്തിഹാദ് മുന്നോട്ടുവയ്ക്കുന്നത്. 

എസ്ബിഐ നേതൃത്വം നല്‍കുന്ന വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്‍റെ മുന്‍പിലാണ് ഇത്തിഹാദ് ഈ വാദഗതികള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജെറ്റ് വീണ്ടും പറന്നുയര്‍ന്നാല്‍ 45 മുതല്‍ 50 വരെ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് അബുദാബി ആസ്ഥാനമായ വിമാനക്കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ജെറ്റ് എയര്‍വേസിന്‍റെ ഓഹരി ഉടമകളില്‍ പ്രധാനിയാണ് ഇത്തിഹാദ് എയര്‍വേസ്. 24 ശതമാനം ഓഹരിയാണ് ജെറ്റ് എയര്‍വേസില്‍ ഇത്തിഹാദിനുണ്ടായിരുന്നത്.

ഓപ്പറേഷണല്‍ വായ്പാദാതാക്കളോട് 60 -70 ശതമാനം വരെ ആനുകൂല്യവും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം പത്തിന് നടക്കുന്ന ലേലത്തിന് മുന്‍പ് ഈ ആവശ്യങ്ങള്‍ അതികൃതര്‍ അംഗീകരിക്കണമെന്ന നിലപാടാണ് ഇത്തിഹാദിനുളളത്. നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, ടിപിജി കാപ്പിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ണേഴ്സ്, ഇത്തിഹാദ് എയര്‍വേസ് എന്നീ നാല് നിക്ഷേപകരെയാണ് ബിഡ്ഡര്‍മാരായി എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യം തെരഞ്ഞടുത്തിരിക്കുന്നത്. 

PREV
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ