വീണ്ടും ചിറകുവിടർത്താൻ ജെറ്റ്​ എയർവേസ്: പ്രസ്താവന പുറത്തുവിട്ട് കമ്പനി

By Web TeamFirst Published Dec 7, 2020, 9:08 PM IST
Highlights

ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ അടുത്തവർഷം തുടങ്ങാനാകുമെന്നാണ് പ്രമോട്ടർമാർ കണക്കാക്കുന്നത്. 

ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം അടുത്ത വർഷം പുനരാരംഭിച്ചേക്കും. അടുത്ത വര്‍ഷം വേനൽക്കാലത്ത് വിമാനക്കമ്പനിയെ ആകാശത്തേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് മുരാരി ലാൻ ജലാൻ- കൽറോക്ക് ക്യാപിറ്റൽ കൺസോർഷ്യത്തിന്റെ പ്രതീക്ഷ.  

ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ അടുത്തവർഷം തുടങ്ങാനാകുമെന്നാണ് പ്രമോട്ടർമാർ കണക്കാക്കുന്നത്. പ്രൊമോട്ടർമാർ ഒരു പുതിയ എയർലൈൻ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവെങ്കിലും നിലവിലുള്ള ബ്രാൻഡ് മൂല്യം കാരണം ജെറ്റ് ബ്രാൻഡിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. ഉപഭോക്താക്കളുമായുളള ബന്ധം, വിവിധ വിമാനത്താവളങ്ങളിലെ പ്രധാന ഫ്ലൈറ്റ് സ്ലോട്ടുകൾ എന്നിവ ജെറ്റിൽ ഉറപ്പുനിൽക്കാൻ പ്രമോട്ടർമാരെ പ്രേരിപ്പിച്ചു. 

"എല്ലാം മുൻ തീരുമാനിച്ച പദ്ധതി അനുസരിച്ച് നടക്കുകയും, കൺസോർഷ്യത്തിന് എൻ സി എൽ ടി- റെഗുലേറ്ററി അംഗീകാരങ്ങൾ കൃത്യസമയത്ത് ലഭിക്കുകയും ചെയ്താൽ, ജെറ്റ് എയർവേയ്സ് 2021 വേനൽക്കാലത്ത് ആകാശത്ത് തിരിച്ചെത്തും," കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

click me!