കോൾ ഇന്ത്യയോട് ഉടൻ 56000 കോടി അടയ്ക്കണമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി

Published : Jul 24, 2021, 06:13 PM IST
കോൾ ഇന്ത്യയോട് ഉടൻ 56000 കോടി അടയ്ക്കണമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി

Synopsis

കുടിശികയായി സംസ്ഥാന സർക്കാരിലേക്ക് അടക്കാനുള്ള 56000 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് കോൾ ഇന്ത്യയോട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

ദില്ലി: കുടിശികയായി സംസ്ഥാന സർക്കാരിലേക്ക് അടക്കാനുള്ള 56000 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് കോൾ ഇന്ത്യയോട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഖനനത്തിനായി ഭൂമി അനുവദിച്ച വകയിലുള്ളതാണ് പണം. 

കോൾ ഇന്ത്യ ചെയർമാനും എംഡിയുമായ പ്രമോദ് അഗർവാൾ അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് നിന്ന് കുഴിച്ചെടുക്കുന്ന കൽക്കരിക്ക് റോയൽറ്റി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.

കോൾ ഇന്ത്യ അധികൃതർ സർക്കാരിന്റെ ആവശ്യത്തോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും വാർത്തകളുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദകരാണ് കോൾ ഇന്ത്യ. ഇവർക്ക് 272445 ജീവനക്കാരുണ്ടെന്നാണ് 2020 ഏപ്രിലിലെ കണക്ക്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍