
മുംബൈ: ബാങ്കുകൾക്ക് ഇനി മുതൽ മറ്റ് ബാങ്കുകളിലെ ഡയറക്ടർമാർക്കും ബന്ധുക്കൾക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നൽകാമെന്ന് റിസർവ് ബാങ്ക്. ഇതിന് ബാങ്ക് ഡയറക്ടർ ബോർഡിന്റെ അനുമതിയുടെ ആവശ്യവും ഇല്ല. 25 ലക്ഷമാണ് ഇപ്പോഴത്തെ വായ്പാ പരിധി.
നേരത്തെ 25 ലക്ഷമോ അതിലധികമോ തുക മറ്റ് ബാങ്കുകളിലെ ഡയറക്ടർമാർക്ക് വ്യക്തിഗത വായ്പയായി നൽകാൻ ബാങ്കുകൾക്ക് ബോർഡ് ഓഫ് ഡയറക്ടേർസിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. 1996 ലാണ് ഈ നിബന്ധന നിലവിൽ വന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് അനുമതി.
അസോസിയേറ്റഡ് കമ്പനികൾക്കും വ്യക്തികൾക്കും ഒരു ബാങ്കിന്റെ ഡയറക്ടറുടെ ബന്ധുവിനും ഈ ആനുകൂല്യം ലഭിക്കും. വ്യക്തിഗത വായ്പയ്ക്ക് മാത്രമേ അനുമതി ലഭിക്കൂ. ബിസിനസ് വായ്പകളുടെ പരിധി 25 ലക്ഷമായി തന്നെ നിലനിർത്തിയിട്ടുണ്ട്.