ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
മുംബൈ: കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാഗങ്ങളുടെ ചുമതലയാകും അദ്ദേഹം നിർവഹിക്കുക.
റിസർവ് ബാങ്കിന്റെ കർണാടക റീജിയണൽ ഡയറക്ടറായിരുന്നു അദ്ദേഹം. കമ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് സൂപ്പർവിഷൻ, കറൻസി മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ അദ്ദേഹം സുപ്രാധന ചുമതലകൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ മുൻ വിദ്യാർത്ഥിയാണ്. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona