
ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങളെ തികച്ചും പുതുമയുള്ളതാക്കി തീർത്തിരിക്കുകയാണ് തൃശ്ശൂർ കല്യാൺ ഹൈപ്പർമാർക്കറ്റ്. 'സ്പെഷ്യൽ കല്യാൺ കാർണിവൽ' എന്ന പേരിൽ ഡിസംബർ 21ന് തൃശ്ശൂർ കല്യാൺ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃശ്ശൂരിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിലേയും, സ്ഥാപനങ്ങളിലെയും 180ൽ പരം ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.
ഇവരുടെ തന്നെ സ്വയംകൃതമായ ക്രിസ്തുമസ് - ഹോം ഡെക്കറുകൾ, ഗിഫ്റ്റ് ഹാംപറുകൾ, കുക്കീസ്, കേക്കുകൾ, കുടകൾ, ലഘു ഭക്ഷണങ്ങൾ തുടങ്ങിയ ഒട്ടനവധി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കല്യാൺ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ കല്യാൺ കാർണിവലിന്റെ ഭാഗമാകാൻ ഒട്ടനവധി ആളുകളാണ് ഇന്നലെ കല്യാൺഹൈപ്പർമാർക്കറ്റിൽ ഒത്തു കൂടിയത്.
കൂടാതെ വിദ്യാർത്ഥികളുടെ സംഗീതം, നൃത്തം, മോണോ ആക്ട്, സ്കിറ്റ്, മിമിക്രി, കേക്ക് ഷോ തുടങ്ങിയ നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. തൃശ്ശൂർ എം.എൽ.എ പി. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ഷെഫ് നളൻ ഷൈൻ വിശിഷ്ടാതിഥിയായി.