
കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണാക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ മൂന്നാമത്തെ നറുക്കെടുപ്പ് ആഗസ്റ്റ് 30-ന് കല്യാൺ സിൽക്സിന്റെ കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലുള്ള ഷോറൂമിൽ നടന്നു.
കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമന്റെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് നോർത്ത് എം.എൽ.എ. തോട്ടത്തിൽ രവീന്ദ്രൻ, ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻ ദേവ്, കുന്ദമംഗലം എം.എൽ.എ. പി.ടി.എ. റഹീം എന്നിവർ സംയുക്തമായ് നിർവഹിച്ചു.
വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് ജ്യോതി വി. അർഹയായി. ഷിമി ടി.ബി., അഷറഫ് പി.എസ്., അശ്വതി പി.ജെ. എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സ്വന്തമാക്കിയത്.