ഇന്ത്യയിലെ ഒരു ഗ്രാമത്തിന്റെ പേരിലുള്ള വിസ്‌കി ബ്രാൻ്റ്, ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കി

Published : Aug 31, 2025, 04:00 PM IST
indri whiskey

Synopsis

2024-ല്‍ ഇന്ദ്രിയുടെ വില്‍പ്പന 2.04 ദശലക്ഷം കുപ്പികള്‍ കവിഞ്ഞു

ദ്ദേശീയ സിംഗിള്‍ മാള്‍ട്ട് ബ്രാന്‍ഡായ ഇന്ദ്രി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിംഗിള്‍ മാള്‍ട്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ വൈന്‍ & സ്പിരിറ്റ്‌സ് റെക്കോര്‍ഡ് (IWSR) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 2024-ല്‍ ഇന്ദ്രിയുടെ വില്‍പ്പന 2.04 ദശലക്ഷം കുപ്പികള്‍ (1,70,000 കേസുകള്‍) കവിഞ്ഞു. ഇതോടെ ഇന്ദ്രി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സിംഗിള്‍ മാള്‍ട്ട് എന്ന പദവി സ്വന്തമാക്കി. ഇതില്‍ 1,24,000 കേസുകള്‍ ഇന്ത്യയിലാണ് വിറ്റഴിച്ചത്. കൂടാതെ 46,000 കേസുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. ആഗോള വിസ്‌കി ഭീമന്മാരുമായി നേരിട്ട് മത്സരിച്ചാണ് ഇന്ദ്രി നേട്ടം കൈവരിച്ചത്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും ഉപഭോക്താക്കളുടെ സംതൃപ്തിക്കുമാണ് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും ഇന്ത്യന്‍ ചേരുവകള്‍ക്ക് കമ്പനി പ്രാധാന്യം നല്‍കിയെന്നും സിഇഒ പ്രവീണ്‍ മാളവ്യ പറഞ്ഞു.

ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിന്റെ പേരാണ് ഇന്ദ്രി. പ്രവര്‍ത്തനം തുടങ്ങി വെറും മൂന്ന് വര്‍ഷത്തിനുള്ളി്ല്‍ തന്നെ ആഗോള മദ്യവിപണിയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത ബ്രാന്റാണ് ഇന്ദ്രി. ഇന്ദ്രി സിംഗിള്‍ മാള്‍ട്ട് വിസ്‌കി, കാമികാര റം എന്നിവയുടെ നിര്‍മ്മാതാക്കളായ പിക്കാഡിലി അഗ്രോ, ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും സ്‌കോട്ട്‌ലന്‍ഡില്‍ ഒരു ഡിസ്റ്റിലറി ഉള്‍പ്പെടെയുള്ള പുതിയ പ്ലാന്റുകള്‍ തുറക്കുന്നതിനുമായി 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ഇന്ദ്രിയില്‍ ഡിസ്റ്റിലറി സ്ഥാപിക്കും. ഛത്തീസ്ഗഡിലെ മഹാസമുന്ദിലും പ്ലാന്റ് സ്ഥാപിക്കും. പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ് പ്രീമിയം സ്പിരിറ്റ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌കോട്ട്‌ലന്‍ഡിലെ പോര്‍ട്ടവാഡിയില്‍ ആദ്യത്തെ അന്താരാഷ്ട്ര ഡിസ്റ്റിലറിയും തുറക്കും.

2021ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ദ്രി സിംഗിള്‍ മാള്‍ട്ട് വിസ്‌കി യുഎസ്എ സ്പിരിറ്റ് റേറ്റിംഗ് അവാര്‍ഡില്‍ 'വിസ്‌കി ഓഫ് ദ ഇയര്‍' പുരസ്‌കാരം നേടിയിരുന്നു. സ്‌കോട്ട്‌ലന്‍ഡ്, ജപ്പാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിഖ്യാത ബ്രാന്‍ഡുകളെയെല്ലാം പിന്നിലാക്കിയാണ് ഇന്ദ്രി ഈ നേട്ടം കൈവരിച്ചത്. ബെസ്റ്റ് ഇന്ത്യന്‍ സിംഗിള്‍ മാര്‍ട്ട്, ഏഷ്യന്‍ വിസ്‌കി ഓഫ് ദി ഇയര്‍, എന്നിവയും ഇന്ദ്രി നേടിയിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി വിപണികളിലൊന്നാണ് ഇന്ത്യ. 2023ല്‍ 250 ദശലക്ഷം കേസുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇവയില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികളാണ് നിര്‍മിക്കുന്നത്.

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം