കഞ്ചിക്കോട് പ്രശ്നം പഠിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

Published : Jun 28, 2019, 04:32 PM ISTUpdated : Jun 28, 2019, 04:45 PM IST
കഞ്ചിക്കോട് പ്രശ്നം പഠിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

Synopsis

തമിഴ്നാടിനോട് ചേര്‍ന്നുളള ഈ വ്യവസായ മേഖലയില്‍ നിന്ന് ചില വ്യവസായങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമമുണ്ട്. അനധികൃത ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുളള പ്രശ്നങ്ങളും ചിലര്‍ ഉണ്ടാക്കുന്നു. 

തിരുവനന്തപുരം: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കിന്‍ഫ്രാ എംഡിയെ നിയോഗിച്ചതായി മന്ത്രി ഇപി ജയരാജന്‍. നിയമസഭയില്‍ ഷാഫി പറമ്പലിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

തമിഴ്നാടിനോട് ചേര്‍ന്നുളള ഈ വ്യവസായ മേഖലയില്‍ നിന്ന് ചില വ്യവസായങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമമുണ്ട്. അനധികൃത ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുളള പ്രശ്നങ്ങളും ചിലര്‍ ഉണ്ടാക്കുന്നു. മേഖലയെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയി മാറ്റുന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുളളതായും മന്ത്രി അറിയിച്ചു. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി