കണ്ണൂര്‍ - തിരുവനന്തപുരം സര്‍വീസ് വൈകാതെ ആരംഭിക്കുമെന്ന് ഗോ എയര്‍

By Web TeamFirst Published Mar 1, 2019, 1:06 PM IST
Highlights

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഗോ എയർ അബുദാബിയിലേക്കും മസ്കറ്റിലേക്കും സർവീസ് തുടങ്ങി.  മസ്കറ്റിലേക്ക് രാത്രി 9.45നാണ് സര്‍വീസ്. ആഴ്ചയിൽ മൂന്ന് ഫ്‌ളൈറ്റുകളാണ് മസ്കറ്റിലേക്കുണ്ടാകുക.  അബുദാബിയിലേക്ക് ആഴ്ചയിൽ നാല് ഫ്‌ളൈറ്റുകൾ ഉണ്ടാകും. രാത്രി 10.10 നാണ് അബുദാബി വിമാനം പുറപ്പെടുക.  ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഗോ എയറിന്റെ കന്നി സർവീസ് ആണ് ഇവ രണ്ടും.  

തിരുവനന്തപുരം: കണ്ണൂര്‍ - തിരുവനന്തപുരം വിമാന സര്‍വീസ് വൈകാതെ തുടങ്ങുമെന്ന് ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജഹ് വാഡിയ. മറ്റ് ഇന്ത്യ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളും ആരംഭിക്കും.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഗോ എയർ അബുദാബിയിലേക്കും മസ്കറ്റിലേക്കും സർവീസ് തുടങ്ങി. മസ്കറ്റിലേക്ക് രാത്രി 9.45നാണ് സര്‍വീസ്. ആഴ്ചയിൽ മൂന്ന് ഫ്‌ളൈറ്റുകളാണ് മസ്കറ്റിലേക്കുണ്ടാകുക. അബുദാബിയിലേക്ക് ആഴ്ചയിൽ നാല് ഫ്‌ളൈറ്റുകൾ ഉണ്ടാകും. രാത്രി 10.10 നാണ് അബുദാബി വിമാനം പുറപ്പെടുക.  ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഗോ എയറിന്റെ കന്നി സർവീസ് ആണ് ഇവ രണ്ടും. മിഡിൽ ഈസ്റ്റിലേക്ക് സർവീസ് തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും മാനേജിങ് ഡയറക്ടർ ജഹ് വാഡിയ പറഞ്ഞു.

click me!