എസിസി സിമന്‍റ് തലപ്പത്ത് ഗൗതം അദാനിയുടെ മൂത്ത മകൻ; ചെയർമാനായി കരൺ അദാനി ചുമതലയേല്‍ക്കും

Published : Sep 18, 2022, 02:52 PM ISTUpdated : Sep 27, 2022, 03:20 PM IST
എസിസി സിമന്‍റ് തലപ്പത്ത് ഗൗതം അദാനിയുടെ മൂത്ത മകൻ; ചെയർമാനായി കരൺ അദാനി ചുമതലയേല്‍ക്കും

Synopsis

അതേസമയം എസിസി സിമന്റ് കമ്പനിയുടെ 54.5 ശതമാനം ഓഹരി കൈവശമുള്ള അംബുജ സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് ഗൗതം അദാനി ആണ് എത്തിയിരിക്കുന്നത്

മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി എത്തും 35 കാരനായ ഇദ്ദേഹത്തിന്റെ നിർണായക ഇടപെടലാണ് രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവയെ അദാനി ഗ്രൂപ്പിന്റെ കീഴിലേക്ക് എത്തിച്ചത്.

 ഇപ്പോൾ അദാനി പോർട്ട്സ് സിഇഒ ആണ് കരൺ അദാനി. അതേസമയം എസിസി സിമന്റ് കമ്പനിയുടെ 54.5 ശതമാനം ഓഹരി കൈവശമുള്ള അംബുജ സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് ഗൗതം അദാനി ആണ് എത്തിയിരിക്കുന്നത്. 20000 കോടി രൂപ കൂടി നിക്ഷേപിച്ച് അംബുജ സിമന്റ്സ് കമ്പനിയിൽ കൂടുതൽ ഓഹരികൾ സ്വായത്തമാക്കാൻ അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

 സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ കരൺ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്ത് ആണ്  കോർപ്പറേറ്റ് കരിയർ തുടങ്ങിയത്. ഇന്ത്യയിലെ കോർപ്പറേറ്റ് നിയമത്തിൽ വിദഗ്ധനായ സിറിൽ ഷ്രോഫിന്റെ മകളും സിറിൽ അമർചന്ദ് മംഗളാസിലെ പാർട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.

Read More : ഒരുലക്ഷം നിക്ഷേപിച്ച് വെറുതെ ഇരുന്നവർ കോടീശ്വരർ, ഒന്നും രണ്ടും കോടിയുടെ ഉടമയല്ല; ഒരു സെറാമിക്സ് വിസ്മയം!

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം