വിസ വേണ്ടെന്ന് കെനിയയും; എത്ര ദിവസത്തേക്ക് സൗജന്യമായി ഈ സ്ഥലങ്ങൾ കാണാം

Published : Dec 19, 2023, 01:39 PM IST
വിസ വേണ്ടെന്ന് കെനിയയും; എത്ര ദിവസത്തേക്ക് സൗജന്യമായി ഈ സ്ഥലങ്ങൾ കാണാം

Synopsis

കെനിയ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കാഴ്ചകൾ ചെറുതല്ല. ഇപ്പോഴിതാ 2024 ജനുവരി മുതൽ കെനിയ ലോകത്തെല്ലാവർക്കും വിസ രഹിത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ്.  

പൂർവമായ പ്രകൃതി സമ്പത്ത്...അരികത്ത് കാണാവുന്ന വന്യമൃഗങ്ങൾ. കെനിയ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കാഴ്ചകൾ ചെറുതല്ല. ഇപ്പോഴിതാ 2024 ജനുവരി മുതൽ കെനിയ ലോകത്തെല്ലാവർക്കും വിസ രഹിത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ്.  "ലോകത്തിന്റെ ഏത് കോണിൽ നിന്നും കെനിയയിലേക്ക് വരുന്നതിന് വിസയ്ക്ക് അപേക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ട് ഇനി ഇല്ല" എന്നാണ് കെനിയയുടെ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചിരിക്കുന്നത്.  

കെനിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിതാ..

 കെനിയ മേരു

കെനിയയിലെ മേരു കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന മേരു പർവതപ്രദേശങ്ങളും   13 നദികളുമാണ് ഇവിടത്തെ പ്രത്യേകത. നൂറുകണക്കിന് ഇനം മത്സ്യങ്ങളുടെയും  ആവാസ കേന്ദ്രമാണ് ഈ ജലാശയങ്ങൾ. കാണ്ടാമൃഗം, മുതല എന്നിവയും കാണാൻ കഴിയും. ബഫല്ലോ സ്പ്രിംഗ്സ് നാഷണൽ റിസർവ്, മൗണ്ട് കെനിയ നാഷണൽ പാർക്ക്, മൗണ്ട് കെനിയ വൈൽഡ് ലൈഫ് കൺസർവേൻസി, എൻഗാരെ നഗാരെ ഫോറസ്റ്റ് എന്നിവയാണ് ഇവിടെ സന്ദർശിക്കേണ്ട ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ.  

നകുരു
 
നെയ്‌റോബിക്ക് സമീപം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നകുരു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗർത്തമായ മെനെൻഗൈ ക്രേറ്ററിന്റെ  കേന്ദ്രമാണിത്. നകുരു തടാകം, ഹൈറാക്സ് ഹിൽ   പ്രദേശം എന്നിവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

 മൊംബാസ
 
കെനിയയിലെ ഒരു ബീച്ച് ഡെസ്റ്റിനേഷനാണ് മൊംബാസ.   പവിഴപ്പുറ്റുകളും പച്ചപ്പ് നിറഞ്ഞ ഈന്തപ്പനകളും മറ്റ് സസ്യജാലങ്ങളും ഇവിടെയുണ്ട്. ഹാളർ പാർക്ക്, നൈലി ബീച്ച്, ഡയാനി ബീച്ച്, ഷിംബ ഹിൽസ് നാഷണൽ റിസർവ്, മ്വാലുഗഞ്ചെ ആന സങ്കേതം, മൊംബാസ ദ്വീപ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ

 മസായ് മാര നാഷണൽ റിസർവ്

ടാൻസാനിയയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മസായ് മാര നാഷണൽ റിസർവ്  ജംഗിൾ സഫാരിക്ക് അനുയോജ്യമായ സ്ഥലമാണ്. മേഘാവൃതമായ ആകാശം, ഒഴിഞ്ഞ ഭൂപ്രകൃതി, നൂറുകണക്കിന് വന്യജീവികൾ എന്നിവ ഇവിടെ കാണാം...

PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?