കേരള ബാങ്ക്: മാര്‍ച്ച് 31 ന് കേരളം വിശദ റിപ്പോര്‍ട്ട് നല്‍കും; സംസ്ഥാനത്തിന്‍റെ ശ്രമങ്ങളില്‍ റിസര്‍വ് ബാങ്കിന് തൃപ്തി

By Web TeamFirst Published Mar 13, 2019, 1:09 PM IST
Highlights

ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന കേരള സഹകരണ നിയമത്തിലെ വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതിയിലൂടെ കേവല ഭൂരിപക്ഷം മതിയെന്ന് തിരുത്തിയിരുന്നു. 

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 19 വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളില്‍ റിസര്‍വ് ബാങ്ക് തൃപ്തി അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 31 ന് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കും. 

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച 19 നിബന്ധനകള്‍ പൂര്‍ത്തായാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും നബാര്‍ഡ് നിര്‍ദ്ദേശിച്ച മൂന്ന് അധിക നിര്‍ദ്ദേശങ്ങളെക്കുറിച്ചുളള വിശദീകരണവും സര്‍ക്കാര്‍ നബാര്‍ഡുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. സഹകരണ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയോട് നബാര്‍ഡ് എതിര്‍പ്പ് അറിയിച്ചില്ലെന്നും യോഗ ശേഷം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന കേരള സഹകരണ നിയമത്തിലെ വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതിയിലൂടെ കേവല ഭൂരിപക്ഷം മതിയെന്ന് തിരുത്തിയിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒഴികെയുളള വായ്പേതര സഹകരണ സംഘങ്ങള്‍ക്ക് കൂടി ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ഭരണസമിതിയില്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടി പരിഗണന ലഭിക്കാന്‍ വേണ്ടിയാണെന്ന് നബാര്‍ഡ് അതികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന് കേരളം അറിയിച്ചു. 

click me!