കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Web Desk   | Asianet News
Published : Feb 12, 2020, 10:03 AM ISTUpdated : Feb 12, 2020, 10:19 AM IST
കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Synopsis

ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു

തിരുവനന്തപുരം: കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻ ആർ ഐ നിക്ഷേപകരുടെ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്കിന്റെ ഇതര സംസ്ഥാന ശാഖകൾ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാത്തത്  സങ്കുചിത രാഷ്ട്രീയ താത്പര്യം മൂലമാണെന്ന് കടകംപള്ളി  സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജില്ല ബാങ്ക് പ്രസിഡന്റ് സ്ഥാനമാണ് വലിയ കാര്യമായി ഇവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങൾക്ക് വേണ്ടി മാത്രമായി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ
വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?