
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പരാമർശം. കേന്ദ്രം വലിയ രീതിയിൽ അവഗണിച്ചിട്ടും നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിനോടുള്ള അതിഗുരുതരമായ കേന്ദ്ര അവഗണനയെക്കുറിച്ചുള്ള എതിർപ്പ് ബജറ്റിൽ രേഖപെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കിയെന്നും കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. വായ്പ പരിധി കുറച്ചു, എന്നിട്ടും തനത് നികുതി വരുമാനത്തിലൂടെ കോരളം പിടിച്ചുനിന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. എന്നാൽ പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചു.
കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനത്ത് വികസനത്തിൽ കുറവുണ്ടായിട്ടില്ല, തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഈ സർക്കാർ രണ്ടാം ഭരണം പൂർത്തിയാക്കുമ്പോഴേക്ക്, പത്ത് വർഷത്തിനിടെ 54 ആയിരം കോടി ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.