സ്വര്‍ണവില ഇടിയുന്നു: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

Published : Mar 06, 2019, 10:10 AM ISTUpdated : Mar 06, 2019, 11:02 AM IST
സ്വര്‍ണവില ഇടിയുന്നു: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

Synopsis

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.  

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ആഗോള വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31 ഗ്രാം) 1287.50 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചയിൽ ആഗോളതലത്തിൽ സ്വർണത്തിന്റെ വിലയിൽ 2.6 ശതമാനം ഇടിവുണ്ടായി. 

PREV
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചു
അടുക്കള പ്രതിസന്ധിക്ക് അടിയന്തര നടപടിയുമായി കേന്ദ്രം; അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും വാതക ഇറക്കുമതി കൂട്ടി, സഹായിക്കാന്‍ നോര്‍വേയും കാനഡയും