ജിഎസ്ടി വിഹിതം 4500 കോടി കിട്ടാനുണ്ട്; സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചു: ധനമന്ത്രി

By Web TeamFirst Published Jul 15, 2021, 4:05 PM IST
Highlights

ജിഎസ്ടി വിഹിതം 4500 കോടി കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടൻ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചുവെന്ന്  കെ എൻ ബാലഗോപാൽ ദില്ലിയില്‍ പറഞ്ഞു.

ദില്ലി: സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടികാഴ്ച നടത്തി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ജിഎസ്ടി വിഹിതം 4500 കോടി കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടൻ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചുവെന്ന്  കെ എൻ ബാലഗോപാൽ ദില്ലിയില്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം  നൽകുന്നത് നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ജിഎസ്ടി നഷ്ട പരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജി എസ്ടി കൗൺസിലിൽ ഉയർത്താൻ കേരളം തീരുമാനിച്ചതായും കെ എൻ ബാലഗോപാൽ അറിയിച്ചു.  നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി നൽകണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കിറ്റക്സിനെതിരായ നിലപാട്  സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും വിവാദം ഉണ്ടായപ്പോൾ കിറ്റക്സിന്റെ ഓഹരി ഉയരുന്നതാണ് കണ്ടതെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

5% കടമെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയിൽ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടു. പ്ലാന്റേഷൻ മേഖലയിൽ പ്രത്യേക പരിഗണനയും ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം, ആകെ വിഹിതത്തിന്‍റെ 2.50 % ആയിരുന്നു  കിട്ടിയിരുന്നത്. ഇപ്പോഴത് കുറച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്രധന മന്ത്രിയോട് കേരളം ആവശ്യപ്പെട്ടു.

click me!