കേരളത്തിലെ സ്വർണവ്യാപാരികളുടെ 'സ്വർണഭവൻ' അടച്ചുപൂട്ടി സീൽ വച്ച് കൊച്ചി പൊലീസ്, കാരണം ഇതാണ്!

Published : Oct 17, 2023, 10:03 PM ISTUpdated : Oct 22, 2023, 01:35 AM IST
കേരളത്തിലെ സ്വർണവ്യാപാരികളുടെ 'സ്വർണഭവൻ' അടച്ചുപൂട്ടി സീൽ വച്ച് കൊച്ചി പൊലീസ്, കാരണം ഇതാണ്!

Synopsis

അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഓഫീസ് സീൽ ചെയ്തത്

കൊച്ചി: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ആസ്ഥാനമന്ദിരമായ സ്വർണഭവൻ ഇരു വിഭാഗങ്ങളുടെയും തർക്കത്തെ തുടർന്ന് പൊലീസ് സീൽ ചെയ്തു. ഒക്ടോബർ 15 ന്  ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ സ്വർണഭവനിൽ നടന്നിരുന്നു. പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ ആണ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ വൈകിട്ട് മറുവിഭാഗവും സ്വർണ ഭവനിലെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഇടപെടലുണ്ടായത്. അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഓഫീസ് സീൽ ചെയ്തത്.

കുഞ്ഞ് കുട്ടികളാണേലെന്താ കട്ടക്ക് നിന്നു! കൊച്ചിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

2013 ൽ സംഘടനയിൽ ഭിന്നിപ്പുണ്ടായതിന്റെ അടിസ്ഥാനത്തിൽ  ഇരു വിഭാഗങ്ങളും സ്വർണഭവൻ ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രശ്നം രൂക്ഷമാകുകയായിരുന്നു. ഇരു വിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തുണ്ട്. എറണാകുളത്തും ആലപ്പുഴയിലും ഭിന്നിപ്പിനെ തുടർന്ന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. ഇന്നലെയാണ് പൊലീസ് കൊച്ചിയിലെ സ്വർണഭവൻ സീൽ വച്ചത്. പരിഹാരം ഉണ്ടായതിനു ശേഷം മാത്രമേ ഇത് തുറന്നു കൊടുക്കുകയുള്ളൂ എന്നാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു എന്നതാണ്. കുത്തനെയുള്ള കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43960 രൂപയാണ്. 

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 
ഒക്ടോബർ 2 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ 
ഒക്ടോബർ 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ 
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ 
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.  വിപണി വില 42,000 രൂപ 
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 42,200 രൂപ 
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു.  വിപണി വില 42,520 രൂപ 
ഒക്ടോബർ 8  - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ 
ഒക്ടോബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 42,680 രൂപ 
ഒക്ടോബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 42,920 രൂപ 
ഒക്ടോബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ 
ഒക്ടോബർ 12 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 43,200 രൂപ 
ഒക്ടോബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,200 രൂപ 
ഒക്ടോബർ 14 - രു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയർന്നു. വിപണി വില 44,320 രൂപ 
ഒക്ടോബർ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,320 രൂപ 
ഒക്ടോബർ 16 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,080 രൂപ 
ഒക്ടോബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ 

സ്വർണവില 44,000 ത്തിന് താഴേക്ക്; വിപണിയിൽ ഉറ്റുനോക്കി ഉപഭോക്താക്കൾ

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം