Gold price today : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

Published : Apr 06, 2022, 10:38 AM ISTUpdated : Apr 06, 2022, 10:49 AM IST
Gold price today : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

Synopsis

Gold price today : അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ് ഇന്ന് മാറ്റമില്ലാതെ സ്വർണ വില തുടരുന്നത്. 

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില (Gold price today) മാറ്റമില്ലാതെ തുടരുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4780 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 38240 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. 

അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ് ഇന്ന് മാറ്റമില്ലാതെ സ്വർണ വില തുടരുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ് ഒരു ഗ്രാമിന് വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 

ഏപ്രില്‍ നാലിനാണ് സ്വര്‍ണ്ണവിലയില്‍ അവസാനമായി മാറ്റമുണ്ടായത്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിൽ മാസം ആരംഭിച്ചത് സ്വർണവില കുത്തനെ ഉയർത്തി കൊണ്ടാണ്. ഏപ്രിൽ ഒന്നിന് ഗ്രാമിന് 45 രൂപ സ്വർണ വില ഉയർന്നു. 4810 രൂപയായിരുന്നു അന്ന് സ്വർണ്ണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 38480 രൂപയായിരുന്നു ഏപ്രിൽ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും ഏപ്രിൽ ഒന്നിനാണ് ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി