Gold Price Today: രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ 20 രൂപയുടെ വർധന

By Web TeamFirst Published Dec 23, 2021, 10:39 AM IST
Highlights

കഴിഞ്ഞ രണ്ട് ദിവസം വില കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇടിവ് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് വില ഉയർന്നതോടെ സ്ഥിതി മാറി.

തിരുവനന്തപുരം: നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില (Gold Price) രണ്ട്  ദിവസത്തെ ഇടിവിന് ശേഷം ഇന്ന് വീണ്ടും ഉയർന്നു. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 4535 രൂപയാണ്. 20 രൂപയാണ് ഇന്നലത്തെ സ്വർണ്ണവിലയെ (Gold Rate)  അപേക്ഷിച്ച് ഇന്നത്തെ സ്വർണ വിലയിൽ വർധിച്ചത്.

ഈയാഴ്ച്ച നാലു ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണവില.  കഴിഞ്ഞ രണ്ട് ദിവസം വില കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇടിവ് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് വില ഉയർന്നതോടെ സ്ഥിതി മാറി.

സ്വർണവില പവന് 36560 രൂപയിൽ നിന്ന് 36240 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഇന്ന് പവന് 36360 രൂപയായി. 10 ഗ്രാം സ്വർണത്തിന് ഇന്ന് 45350 രൂപയാണ് വില. ഇന്നലെ ഇത് 45150 രൂപയായിരുന്നു. 10 ഗ്രാം 22 ക്യാരറ്റ് വിഭാഗത്തിൽ 550 രൂപ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ കുറവ് വന്നിരുന്നു. മൂന്നാം ദിവസം സ്വർണവില കയറിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്.
 

click me!