സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു: ആശ്വാസത്തോടെ വിപണി; ഇന്നത്തെ സ്വർണവില ഇങ്ങനെ

Published : Feb 06, 2026, 09:45 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. സമീപകാലത്തെ ഉയർന്ന വിലയ്ക്ക് ശേഷം നിക്ഷേപകർ സ്വർണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണമായത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, ജിഎസ്‌ടിയും പണിക്കൂലിയും ചേർത്തുള്ള വില ആഭരണശാലകൾ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തിൽ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷം രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം വൻതോതിൽ നിക്ഷേപകർ ലാഭമുണ്ടാക്കാനായി സ്വർണം വിറ്റഴിച്ചപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില താഴേക്ക് പോയി. ശേഷം വില കുറഞ്ഞപ്പോൾ നിക്ഷേപകർ വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില ഉയർന്നും താഴ്ന്നും നിന്നത്. വില കുറഞ്ഞത് സാധാരണക്കാർക്കും വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസകരമാണ്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; ആശ്വാസമായി വില കുറഞ്ഞു, പവന് വില 124080 രൂപ
ബോണ്ട് വിപണിക്കായി സെബിയുടെ ത്രിതല തന്ത്രം; വിപണി മെച്ചപ്പെടുത്താൻ പുതിയ നീക്കം