കാത്തിരുന്ന വിജ്ഞാപനം വന്നു: വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും, കൂടുതല്‍ സര്‍വീസുകള്‍ക്കും സാധ്യത

By Web TeamFirst Published Apr 8, 2019, 10:29 AM IST
Highlights

ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കണ്ണൂരില്‍ നേരത്തെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. സര്‍ക്കാരിന്‍റെ ഈ ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാന നിയമസഭയിലടക്കം ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു. 

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ണൂര്‍ ഒഴികെയുളള വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളുടെ ഇന്ധന നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിമാനത്താവളങ്ങള്‍ക്ക് ഏറെ ഗുണപരവും വന്‍ വളര്‍ച്ചയ്ക്ക് വഴി തുറക്കുന്നതുമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. 29.04 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായാണ് വെട്ടിക്കുറച്ചത്.

ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂരില്‍ നേരത്തെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. സര്‍ക്കാരിന്‍റെ ഈ ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാന നിയമസഭയിലടക്കം ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു. 

നികുതി കുറച്ചതോടെ ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ എത്തുമെന്നും ടിക്കറ്റ് നിരക്കില്‍ വന്‍ കുറവിന് കാരണമാകമെന്നുമാണ് വിലയിരുത്തല്‍. 
 

click me!