ചെറുകിട സംരംഭകരേ ഇതിലേ! വീട്ടിലും ഇനി വ്യവസായം തുടങ്ങാം, പുതിയ ഇളവുകളും ആനുകൂല്യങ്ങളും അറിയാം

Published : Aug 22, 2025, 06:57 PM IST
Home Business

Synopsis

കേരളത്തിലെ ചെറുകിട സംരംഭകർക്ക് കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും നൽകി സംസ്ഥാന സർക്കാർ. സംരംഭങ്ങളിലെ പരിശോധനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് നിരസിച്ചാൽ അടച്ച പണം തിരികെ നൽകുമെന്നും സർക്കാർ. 

തിരുവനന്തപുരം: കേരളത്തെ കൂടുതൽ സംരംഭ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് കേരള സർക്കാർ. വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടങ്ങളിൽ സംരംഭം ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടം പ്രകാരമുള്ള വിനിയോഗ (ഒക്യുപെൻസി) വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കാണ്‌ ലൈസൻസ് അനുവദിക്കുക. കേരള പഞ്ചായത്ത്‌രാജ് (സംരംഭങ്ങൾക്ക്‌ ലൈസൻസ് നൽകൽ) ചട്ടം പ്രകാരമാണ്‌ പുതിയ നടപടി. നിരവധി പേർക്ക്‌ സഹായകരമാകുന്നതാണ് ഈ പുതിയ നടപടി.

 പുതിയ മാറ്റങ്ങൾ ഇങ്ങനെ,

* വീട്ടിലും ഇനി വ്യവസായം തുടങ്ങാം

* ഉടമ മാറിയാലും ലൈസൻസ് മാറ്റാം

* സംരംഭങ്ങളിലെ പരിശോധനകൾക്ക് നിയന്ത്രണം

* ലൈസൻസിന് കുറഞ്ഞ രേഖകൾ മാത്രം

* വൈറ്റ്, ഗ്രീൻ കാറ്റഗറി സംരംഭങ്ങൾക്ക് രജിസ്‌ട്രേഷൻ മതി

* വൈറ്റ് ഗ്രീൻ കാറ്റഗറി സംരംഭങ്ങൾക്ക് കെട്ടിടത്തിന്റെ ഉപയോഗം നോക്കാതെ അനുമതി

* ലൈൻസ് അപേക്ഷയിൽ സമയബന്ധിതമായി നടപടി

* കാലതാമസം വന്നാൽ 'ഡീംഡ് ലൈസൻസ്'

* ലൈസൻസ് നിരസിച്ചാൽ അടച്ച പണം തിരികെ

* ഒന്നിലധികം ഉൽപ്പന്നങ്ങൾക്ക് ഒരു ലൈസൻസ്

* ലൈസൻസ് പുതുക്കാൻ സ്വയം സാക്ഷ്യപ്പെടുത്തൽ മതി

* ലോൺ, ഗ്രാന്റ്, സബ്സിഡി നഷ്ടപ്പെടില്ല

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം