5 ശതമാനം പലിശ സബ്‌സിഡിയിൽ വായ്‌പ; കെഎഫ്‌സി മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി ഒരു വർഷം കൂടി നീട്ടി

Published : Jul 16, 2025, 02:31 PM IST
kerala financial corporation

Synopsis

പദ്ധതിയിലെ വായ്‌പാപരിധി നിലവിലെ രണ്ടു കോടി രൂപയിൽ നിന്ന്‌ അഞ്ചു കോടി രൂപയായി ഉയർത്തി.

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വർഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത വർഷം ഏപ്രിൽ വരെയാണ്‌ പദ്ധതി കാലാവധി നീട്ടിയത്‌. ചെറുകിട ഇടത്തരം സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കുന്നതാണ്‌ സിഎംഇഡിപി.

പദ്ധതിയിലെ വായ്‌പാപരിധി നിലവിലെ രണ്ടു കോടി രൂപയിൽ നിന്ന്‌ അഞ്ചു കോടി രൂപയായി ഉയർത്തി. വായ്‌പ പലിശയിൽ അഞ്ചു ശതമാനം സബ്‌സിഡിയാണ്‌. ഇതിൽ മൂന്നു ശതമാനം സർക്കാരും രണ്ടു ശതമാനം കെഎഫ്‌സിയും വഹിക്കും. ആറു ശതമാനം പലിശ മാത്രം സംരംഭകൻ നൽകിയാൽ മതിയാകും. പദ്ധതിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 50 ൽനിന്ന്‌ 60 ആയി ഉയർത്തി. ഈ വർഷം പദ്ധതിയിൽ 500 സംരംഭങ്ങൾക്കുകൂടി വായ്‌പ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.

നിലവിൽ 3101 സംരംഭങ്ങൾക്കായി 1046 കോടി രൂപ വായ്‌പയായി അനുവദിച്ചിട്ടുണ്ട്‌. ഇവയിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 80,000-ലേറെ പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി യുടെ ഭാഗമായാണ് സിഎംഇഡിപി- എക്സ് സർവ്വീസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതിയുമുണ്ട്‌. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചു വർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!