
കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായ കിറ്റക്സ് ഗാർമെന്റ്സിന്റെ വരുമാനം സർവകാല റെക്കോർഡിൽ. 2022 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടത്. 2020-21 സാമ്പത്തിക വർഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനം 75 ശതമാനം ഉയർന്നു. 818 കോടി രൂപയാണ് 2022 മാർച്ച് 31 വരെയുള്ള ഒരു വർഷക്കാലത്തെ വിറ്റുവരവെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റർ സാബു ജേക്കബ് അറിയിച്ചു.
നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം 81 % വര്‍ധിച്ചാണ് 200 കോടി രൂപയായത്. 2022 മാർച്ചിലെ അറ്റ വിൽപ്പന 111.71 കോടി രൂപയിൽ നിന്ന് 126.97% ഉയർന്ന് 253.55 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപയായി ഉയർന്നെന്ന് സാബു ജേക്കബ് വ്യക്തമാക്കി കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ തെലങ്കാനയിൽ പുര്‌ഗോമച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യമേഖലയിലേക്ക് ചുവട്‌വെയ്ക്കാൻ അദാനി
ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ( Adani Group). ഇതിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്‌സ് (Adani Health Ventures) (എഎച്ച്‌വിഎൽ) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. മെഡിക്കൽ, ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയായിരിക്കും എഎച്ച്‌വിഎല്ലിന് കീഴിൽ ഉണ്ടായിരിക്കുക.
ആരോഗ്യ സേവന രംഗത്തേക്ക് ചുവടുവെക്കുന്ന അദാനി ഗ്രൂപ്പിന്റെ ആശുപത്രികള്‍, ഫാര്‍മസികൾ എന്നിവ എവിഎച്ച്എല്ലിന്റെ നേതൃത്വത്തിലായിരിക്കും. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഫാര്‍മസി വ്യവസായത്തിലായിരിക്കും അദാനി ഗ്രൂപ് കൂടുതലും ശ്രദ്ധ പതിപ്പിക്കുക.
സ്വിസ് ബിൽഡിംഗ് മെറ്റീരിയൽസ് നിർമാതാക്കളായ ഹോൾസിം ലിമിറ്റഡിന്റെ (Holcim) കീഴിലുള്ള അംബുജ സിമന്റ്‌സും (Ambuja Cements) എസിസി ലിമിറ്റഡും (ACC) ആണ് ഗൗതം അദാനി (Gautam Adani) അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും.
ഹോൾസിം ഓഹരികൾ 10.5 ബില്യൺ ഡോളറിനാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അതായത് ഏകദേശം 80,000 കോടി രൂപയ്ക്ക്. അംബുജ സിമന്റ്‌സിന്റെ 63.19 ശതമാനവും എസിസിയുടെ 54.53 ശതമാനവും ആണ് ഏറ്റെടുക്കുക എന്ന് ഇരു കമ്പനികളും അറിയിച്ചു. ഹോൾസിം ഓഹരിയുടെ മൂല്യവും അംബുജ സിമന്റ്‌സിനും എസിസിക്കുമായി അദാനി ഗ്രൂപ്പ് നടത്തിയ ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പിന്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി ഈ കരാറിനെ മാറ്റുന്നു.