Asianet News MalayalamAsianet News Malayalam

ആരോഗ്യമേഖലയിലേക്ക് ചുവടുവെയ്ക്കാൻ അദാനി

ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഫാര്‍മസി വ്യവസായത്തിലായിരിക്കും അദാനി ഗ്രൂപ്പ് കൂടുതലും ശ്രദ്ധ പതിപ്പിക്കുക. 

Adani Group enters healthcare, will set up medical and research facilities
Author
First Published May 20, 2022, 12:46 PM IST

ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ( Adani Group). ഇതിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്‌സ് (Adani Health Ventures) (എഎച്ച്‌വിഎൽ) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. മെഡിക്കൽ, ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയായിരിക്കും എഎച്ച്‌വിഎല്ലിന് കീഴിൽ ഉണ്ടായിരിക്കുക. 

ആരോഗ്യ സേവന രംഗത്തേക്ക് ചുവടുവെക്കുന്ന അദാനി ഗ്രൂപ്പിന്റെ ആശുപത്രികള്‍, ഫാര്‍മസികൾ എന്നിവ എവിഎച്ച്എല്ലിന്റെ നേതൃത്വത്തിലായിരിക്കും. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഫാര്‍മസി വ്യവസായത്തിലായിരിക്കും അദാനി ഗ്രൂപ് കൂടുതലും ശ്രദ്ധ പതിപ്പിക്കുക. 

Read Also : Adani : ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവായി ഗൗതം അദാനി

സ്വിസ് ബിൽഡിംഗ് മെറ്റീരിയൽസ് നിർമാതാക്കളായ ഹോൾസിം ലിമിറ്റഡിന്റെ (Holcim) കീഴിലുള്ള അംബുജ സിമന്റ്‌സും (Ambuja Cements) എസിസി ലിമിറ്റഡും (ACC) ആണ് ഗൗതം അദാനി (Gautam Adani) അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും.  

Read Also : Palm oil : ചൂടാറി പാചക എണ്ണ വില; ഇനി അടുക്കള ചെലവ് കുറയും

ഹോൾസിം ഓഹരികൾ 10.5 ബില്യൺ ഡോളറിനാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അതായത് ഏകദേശം 80,000 കോടി രൂപയ്ക്ക്. അംബുജ സിമന്റ്‌സിന്റെ 63.19 ശതമാനവും എസിസിയുടെ 54.53 ശതമാനവും ആണ് ഏറ്റെടുക്കുക എന്ന് ഇരു കമ്പനികളും അറിയിച്ചു. ഹോൾസിം ഓഹരിയുടെ മൂല്യവും  അംബുജ സിമന്റ്‌സിനും എസിസിക്കുമായി അദാനി ഗ്രൂപ്പ് നടത്തിയ ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പിന്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലായി ഈ കരാറിനെ മാറ്റുന്നു.

സിമന്റ് ഉത്പാദന സമയത്ത് ഉയർന്ന തോതിലുള്ള കാർബൺ പുറന്തള്ളുന്നുണ്ട്. സിമന്റ് ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന ഹോൾസിമിന്റെ ഏറ്റവും പുതിയ നീക്കമാണ് ഓഹരി വിറ്റഴിക്കൽ. അതിനാൽ തന്നെ പാരിസ്ഥിക പ്രശ്നങ്ങൾ കണക്കിലെടുത്ത് നിരവധി നിക്ഷേപകർ ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്. നിലവിൽ അംബുജയ്ക്കും എസിസിക്കും പ്രതിവർഷം കുറഞ്ഞത് 70 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അംബുജ സിമന്റിന് 14 സിമന്റ് പ്ലാന്റുകൾ ആണ്ഉള്ളത്.  ഇവിടെ 4,700 ആളുകൾ ജോലി ചെയ്യുന്നുണ്ട്. എസിസിക്ക് 17 സിമന്റ് പ്ലാന്റുകളും 78 റെഡി മിക്‌സ് കോൺക്രീറ്റ് ഫാക്ടറികളും ഉണ്ട്. ഇവിടെ 6000 പേർ ജോലി ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios