കിറ്റെക്സിൻ്റെ ഓഹരി വിലയിൽ ഇന്നും കുതിപ്പ്: രണ്ട് ദിവസം കൊണ്ട് 40 ശതമാനം വില വർധന

By Web TeamFirst Published Jul 12, 2021, 1:33 PM IST
Highlights

തെലങ്കാനയുമായി നിക്ഷേപ ചർച്ച നടന്നതിനെ തുടർന്ന് വെള്ളിയാഴ്ചയും കിറ്റെക്സ് ഓഹരി വില ഇരുപത് ശതമാനത്തോളം ഉയർന്നിരുന്നു

കൊച്ചി: കിറ്റെക്സിന്റെ ഓഹരി വിലയിൽ ഇന്നും കുതിപ്പ്. ഓഹരി വിപണിയിൽ കിറ്റെക്സ് ഓഹരി വില 20 ശതമാനം ഉയർന്നാണ് ഇന്നും വ്യാപാരം നടക്കുന്നത്. തെലങ്കാനയുമായി നിക്ഷേപ ചർച്ച നടന്നതിനെ തുടർന്ന് വെള്ളിയാഴ്ചയും കിറ്റെക്സ് ഓഹരി വില ഇരുപത് ശതമാനത്തോളം ഉയർന്നിരുന്നു .രണ്ടു ദിവസം കൊണ്ട് 40 ശതമാനം വർധനവാണ് കിറ്റെക്സ് ഓഹരിയിൽ ഉണ്ടായത്. 28 രൂപ ആകെ വർദ്ധിച്ചു. 168 രൂപയിലാണ്  ഇപ്പോൾ കിറ്റെക്സ് ഓഹരിയുടെ വ്യാപാരം വിപണിയിൽ നടക്കുന്നത്. 

അതിനിടെ സംസ്ഥാന സർക്കാരിന്‍റെ  വ്യവസായ നയത്തിനെതിരെ ശക്തമായി തുറന്നടിച്ച് കിറ്റക്സ് എം ഡി സാബു എം ജേക്കബ് ഇന്ന് രംഗത്തു വന്നു . തങ്ങളെ വീണ്ടും ബുദ്ധിമുട്ടിച്ചാൽ കേരളത്തിലെ കിറ്റെക്സ്  സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്നും നയാപൈസ മേലിൽ ഇനി ഇവിടെ മുതൽമുടക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നായിരുന്നു  വ്യവസായ മന്ത്രി പി രാജിവിന്‍റെ നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!