വീട് വാങ്ങാൻ പ്ലാനുണ്ടോ? അബദ്ധം പറ്റാതിരിക്കാൻ ഈ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ അറിയൂ

By Web TeamFirst Published Aug 18, 2022, 6:01 PM IST
Highlights

നിയമകുരുക്കുകളിൽ പെടാതെ സ്വന്തം വീടെന്ന ആഗ്രഹം സഫലമാക്കാം. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ അറിഞ്ഞിരിക്കൂ 
 

രു വീട് വാങ്ങുന്നത് തികച്ചും പ്രയാസമേറിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് ആദ്യമായി വാങ്ങുന്നവർക്ക്.  സങ്കീർണ്ണമായ നിരവധി ഘട്ടങ്ങൾ പൂർത്തീകരിച്ചുവേണം സ്വന്തം വീടെന്ന കടമ്പ കടക്കാൻ. പല നിയമ കുരുക്കുകളും ഇതിനിടയിൽ ഉണ്ടായേക്കാം. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ  അറിയുന്നത് നല്ലതാണ്. 

Read Also: വമ്പൻ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകൾ; നിക്ഷേപകർക്ക് ചാകര

ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിന് സംസ്ഥാന നിയമങ്ങളും കേന്ദ്ര നിയമങ്ങളും ബാധകമാണ്. കാരണം, "ഭൂമി" എന്നത് ഇന്ത്യൻ ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്, അതേസമയം "സ്വത്ത് കൈമാറ്റവും രേഖകളുടെയും പേപ്പറുകളുടെയും രജിസ്ട്രേഷനും" കൺകറന്റ് ലിസ്റ്റിന് കീഴിലാണ്. ഇത് പ്രോപ്പർട്ടി വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമാക്കുന്നു. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് നിയമനിർമ്മാണത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നമുക്ക് ആദ്യം മനസ്സിലാക്കാം.

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

ഇന്ത്യയിലെ വസ്തു വാങ്ങലുകൾ  നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ആണ്. റിയൽ എസ്റ്റേറ്റിൽ വസ്തു നിർമ്മാണം വിൽപന എന്നിവ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ആക്റ്റ് 2016  പ്രകാരമാണ്. റിയൽ എസ്റ്റേറ്റ് വിപണിയിൽ വാങ്ങുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് സൃഷ്ടിച്ചത്. തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗമായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും അപ്പലേറ്റ് ട്രിബ്യൂണലും സ്ഥാപിച്ചു.കൂടാതെ, റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ എല്ലാ ഇടപാടുകളും രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്.

Read Also: ഇടപാടുകൾ കൂടിയാൽ ചാർജും കൂടും; അറിയാം എടിഎം ഇടപാട് പരിധിയും ബാങ്ക് ചാർജും

1908-ലെ രജിസ്ട്രേഷൻ നിയമം അനുസരിച്ച്, ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ  പേപ്പറുകളും രജിസ്റ്റർ ചെയ്തിരിക്കണം. ഇന്ത്യയിൽ, പേപ്പറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള രീതി വ്യക്തമായി കാണിച്ചിട്ടുണ്ട്, കൂടാതെ ഈ റെക്കോർഡുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ശക്തമായ ഒരു സർക്കാർ സംവിധാനം നിലവിലുണ്ട്.

ഇന്ത്യൻ സ്റ്റാമ്പ് ആക്ട്, 1899 പ്രകാരമാണ് റിയൽ എസ്റ്റേറ്റിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നത് നിയന്ത്രിക്കുന്നത്. ഇത് പ്രോപ്പർട്ടി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകളുടെ ഒരു പ്രധാന ഭാഗമാണ്, വാങ്ങുന്നയാൾ സംസ്ഥാന സർക്കാരുകൾക്ക് നൽകണം. ഓരോ സംസ്ഥാനത്തിനും നിരക്കുകൾ വ്യത്യസ്തമാണ്.

വസ്തു കൈമാറ്റ നിയമം, 1882, ഒരു വസ്തുവിന്റെ ക്രയവിക്രയത്തെ ബാധിക്കുന്ന മറ്റൊരു നിയമമാണ് ഇത്. 1908 ൽ ലിസ്റ്റ് ചെയ്തിട്ടുള്ള രജിസ്റ്റർ ചെയ്ത രേഖകൾ ഉപയോഗിച്ച് മാത്രമേ  സ്വത്ത് കൈമാറ്റം ചെയ്യാൻ സാധിക്കൂ. 

Read Also: ജുൻജുൻവാലയുടെ സ്വപ്നം; എണ്ണം കൂട്ടി കരുത്താനാകാൻ ആകാശ എയർ

വിൽപനക്കാരൻ വസ്തുവിനെക്കുറിച്ച്  എല്ലാ പ്രസക്തമായ വിവരങ്ങളും നൽകിയിട്ടുണ്ടെങ്കിലും വാങ്ങുന്നയാൾ വേണ്ടത്ര ജാഗ്രത പാലിക്കുകയും വിൽപ്പനക്കാരൻ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് അന്വേഷിക്കുകയും വേണം.

ഒരു വീട് വാങ്ങുന്നതിന് മുമ്പ് ഈ രേഖകൾ പരിശോധിക്കുക

നിയമപ്രകാരം ഇത് ആവശ്യമില്ലെങ്കിലും, വീട് വാങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. 

* പൂർത്തീകരണ സർട്ടിഫിക്കറ്റ് : ഒരു കൈമാറ്റം പൂർത്തിയാകുമ്പോൾ, പ്രാദേശിക അധികാരികൾ ഒരു പൂർത്തീകരണ സർട്ടിഫിക്കറ്റ് (സിസി) നൽകുന്നു. വെള്ളം, വൈദ്യുതി കണക്ഷനുകൾക്കും ബാങ്ക് വായ്പകൾക്കും അപേക്ഷിക്കാൻ ഈ രേഖ ആവശ്യമാണ്.

* ഒരു വസ്തു വില്പന പൂർത്തിയാക്കി വാസയോഗ്യമാണെന്ന് വിലയിരുത്തിക്കഴിഞ്ഞാൽ ഒരു പ്രാദേശിക സർക്കാർ ഏജൻസി ഒക്യുപൻസി സർട്ടിഫിക്കറ്റ് (OC) നൽകും,  വെള്ളം, വൈദ്യുതി കണക്ഷനുകൾക്കും ബാങ്ക് വായ്പകൾക്കും അപേക്ഷിക്കാൻ ഈ രേഖ ആവശ്യമാണ്.

Read Also: രാകേഷ് ജുൻജുൻവാല നിക്ഷേപിച്ച കോൺകോർഡ് ബയോടെക് ഐപിഒയിലേക്ക്

* കെട്ടിടത്തിന്റെ  ഒരു ബ്ലൂ പ്രിന്റ് നൽകണം. കെട്ടിടത്തിന് പ്രാദേശിക മുനിസിപ്പൽ ഗവൺമെന്റ്  അംഗീകാരം നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ വാങ്ങുന്നയാൾ കൃത്യമായ ജാഗ്രത പാലിക്കണം.

* എൻകംബ്രൻസ് സർട്ടിഫിക്കറ്റ്: വസ്തുവിന് സാമ്പത്തികവും നിയമപരവുമായ കടബാധ്യതകളൊന്നുമില്ലെന്ന് കാണിക്കുന്നതാണ് ഇത്. വിൽപ്പനക്കാരൻ നിയമപരമായി വസ്തുവിന്റെ ഉടമയാണെന്നും അവർക്ക് വസ്തു നിങ്ങൾക്ക് വിൽക്കാൻ അനുമതിയുണ്ടെന്നും കാണിക്കുന്നതാണിത്. 

നിയമപരമായി ആവശ്യമില്ലെങ്കിലും, സൊസൈറ്റി നൽകിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം.

click me!