രാകേഷ് ജുൻജുൻവാല നിക്ഷേപിച്ച കോൺകോർഡ് ബയോടെക് ഐപിഒയിലേക്ക്

By Web TeamFirst Published Aug 18, 2022, 1:23 PM IST
Highlights

അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല നിക്ഷേപം നടത്തിയിരുന്ന കോൺകോർഡ് ബയോടെക് കമ്പനി ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുന്നു.


ദില്ലി:  അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല നിക്ഷേപം നടത്തിയിരുന്ന കോൺകോർഡ് ബയോടെക് കമ്പനി ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുന്നു. രാകേഷ് ജുൻജുൻവാലയുടെ റെയർ എന്റർപ്രൈസാണ് ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

Read Also: വമ്പൻ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകൾ; നിക്ഷേപകർക്ക് ചാകര

കോൺകോർഡ് ബയോടെക് ഐപിഒയിലൂടെ 20925652 ഓഹരികളാണ് പൊതുജനത്തിന് വാങ്ങാൻ സാധിക്കുക. ഹെലിക്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ഈ ഓഹരികൾ എന്നാണ് വിവരം. സ്റ്റോക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുക, 209,25,652 ഓഹരികൾ വിൽക്കുക എന്നതാണ് ഈ ശ്രമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി പറയുന്നത്.

രാജ്യത്തെ പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കോൺകോർഡ് ബയോടെക്. ഗുജറാത്തിൽ മാത്രം മൂന്ന് പ്ലാന്റുകളുണ്ട് ഈ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിക്ക്. ഇമ്യൂണോസപ്രസന്റ്, ഓങ്കോളജി, ആന്റി-ഫങ്കൽ, ആന്റി-ബാക്ടീരിയൽ സെഗ്മെന്റുകളിലാണ് കോൺകോർഡ് ബയോടെക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ കോൺകോർഡ് ബയോടെക് കമ്പനിയുടെ വരുമാനം 713 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 617 കോടി രൂപയായിരുന്ന വരുമാനം ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കുതിച്ചുയരുകയായിരുന്നു. എന്നാൽ നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം 2021 ൽ 235 കോടിയായിരുന്നത് 2022 ൽ 175 കോടി രൂപയായി ഇടിഞ്ഞിരുന്നു. 

Read Also: ആകാശ എയറിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് സിഇഒ വിനയ് ദുബെ

രാകേഷ് ജുൻജുൻവാല വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന വ്യക്തിയാണ്. തുടർന്ന് സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തേക്കുള്ള ജുൻജുൻവാലയുടെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി 5.8 ബില്യൺ ഡോളറായിരുന്നു. തന്റെ സ്വപ്ന പദ്ധതിയായ ആകാശ എയറിന്റെ ഉദ്‌ഘാടന പാറക്കലിൽ അവശതകൾക്കിടയിലും ജുൻജുൻവാല നേരിട്ട് എത്തിയിരുന്നു. 

click me!