Latest Videos

ജോയിൻ്റ് ബാങ്ക് അക്കൗണ്ടിന്റെ നേട്ടങ്ങൾ എന്താണ്? തുറക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയണം

By Web TeamFirst Published May 26, 2024, 5:57 PM IST
Highlights

ജോയിൻ്റ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആർക്കും കഴിയും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ജോയിൻ്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമ്പോൾ, മറ്റ് അക്കൗണ്ട് ഉടമകൾ അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്നുള്ള വിശ്വാസം വേണം

രു ബാങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കുമ്പോൾ, അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും നിയന്ത്രിക്കാനും ഓരോ അംഗത്തിനും അവകാശമുണ്ട്. ഒരു വ്യക്തിക്ക് അക്കൗണ്ടിൽ കൂടുതൽ നിയന്ത്രണം ഉണ്ടായേക്കാമെങ്കിലും, പണം നിക്ഷേപിച്ചുകഴിഞ്ഞാൽ അതിൽ എല്ലാ അക്കൗണ്ട് ഉടമകൾക്കും തുല്യ അവകാശമുണ്ട്. ന്നിൽ കൂടുതൽ ആളുകൾ ചേർന്ന് തുറക്കുന്ന അക്കൗണ്ട് എന്നതിൽ കൂടുതൽ ഇതിന് മറ്റ് ചില പ്രയോജനങ്ങൾ ഉണ്ട്. 

ജോയിന്റ് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് മറ്റ് അക്കൗണ്ട് ഉടമകളിലുള്ള വിശ്വാസം. കാരണം ജോയിൻ്റ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആർക്കും കഴിയും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ജോയിൻ്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമ്പോൾ, മറ്റ് അക്കൗണ്ട് ഉടമകൾ അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്നുള്ള വിശ്വാസം വേണം. അതേസമയം, ഒരു ജോയിൻ്റ് അക്കൗണ്ട് എങ്ങനെ പ്രവർത്തിക്കണമെന്ന് അക്കൗണ്ട് ഉടമകൾക്ക് തീരുമാനിക്കാം. തിരഞ്ഞെടുക്കാൻ വ്യത്യസ്ത ഓപ്ഷനുകൾ ഉണ്ട്. അത് അറിഞ്ഞിരിക്കണം. അതിൽ ഒന്നാണ്, അക്കൗണ്ടിലെ എല്ലാ ഇടപാടുകളും എല്ലാ അക്കൗണ്ട് ഉടമകളും അംഗീകരിക്കുകയും ഒപ്പിടുകയും വേണം. അക്കൗണ്ട് ഉടമകളിലൊരാൾ മരിച്ചാൽ, അക്കൗണ്ട് ക്ലോസ് ചെയ്യും, അക്കൗണ്ടിലെ ബാലൻസ് മറ്റ് മെമ്പേഴ്സിന് ബാങ്ക് കൈമാറും. ഒരാൾ മരിച്ചു കഴിഞ്ഞാൽ, മറ്റേയാൾക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നത് തുടരാം.ബാക്കിയുള്ള ബാലൻസും പലിശയും ഈ വ്യക്തിക്ക് നൽകും.

രണ്ടിൽ കൂടുതൽ അക്കൗണ്ട് ഉടമകൾ ഉണ്ടെങ്കിൽ, അവരിൽ ആർക്കെങ്കിലും അക്കൗണ്ട് പ്രവർത്തിപ്പിക്കാം. മാത്രമല്ല, ഒരാൾക്ക് അവരുടെ പേരിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്താൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് ബാങ്കിന് ഒരു മാൻഡേറ്റോ പവർ ഓഫ് അറ്റോർണിയോ നൽകാം. ഫിക്സഡ് ടേം ഡെപ്പോസിറ്റുകൾക്ക്, അക്കൗണ്ട് ക്ലോസ് ചെയ്യണോ അതോ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കണോ എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാം.

click me!