Latest Videos

ഈ ബാങ്കിലെ സേവനങ്ങൾക്ക് ഇനി ഫീസുകൾ മാറും; സേവിംഗ്സ്, സാലറി അക്കൗണ്ടുള്ളവർ അറിയേണ്ടത്

By Web TeamFirst Published May 26, 2024, 5:03 PM IST
Highlights

സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ്, സൗജന്യ ഇടപാട് പരിധി, എടിഎം ഇടപാട് പരിധി, സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ പരാജയ പരിധി, ചെക്ക് ബുക്ക് പരിധി എന്നിവ പരിഷ്കരിച്ചിട്ടുണ്ട്.

സാലറി അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള ഫീസുകൾ വർധിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്. സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ്, സൗജന്യ ഇടപാട് പരിധി, എടിഎം ഇടപാട് പരിധി, സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ പരാജയ പരിധി, ചെക്ക് ബുക്ക് പരിധി എന്നിവ പരിഷ്കരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ കൊട്ടക് മഹീന്ദ്ര ബാങ്ക് അതിൻ്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്

കൊട്ടക് ബാങ്ക് പരിഷ്കരിച്ച നിരക്കുകൾ

എടിഎം ഇടപാട് പരിധി:: പ്രതിമാസം 7 സൗജന്യ ഇടപാടുകൾ അനുവദിക്കും. 
മറ്റ് ബാങ്ക് എടിഎമ്മുകൾ ഉപയോഗിക്കുമ്പോൾ: പ്രതിമാസം 7 സൗജന്യ ഇടപാടുകൾ.

ചെക്ക് ബുക്ക്: സേവിംഗ്സ് അക്കൗണ്ട് ഉള്ളവർക്ക് നൽകുന്ന 25 സൗജന്യ ചെക്ക് ബുക്ക് പേജുകൾ പ്രതിവർഷം 5 ആയി കുറച്ചു.

ഫണ്ട് ട്രാൻസ്ഫർ: പ്രതിമാസം 5 സൗജന്യ ഇടപാടുകൾക്ക് ശേഷം നിരക്കുകൾ ബാധകമാകും.

ഇടപാട് പരാജയ നിരക്ക്:

ഡെബിറ്റ് കാർഡ് ബാലൻസ് കുറവായതിനാൽ ഇടപാട് പരാജയപ്പെട്ടാൽ ഓരോ ഇടപാടിനും ഈടാക്കുന്ന നിരക്ക് 20 രൂപയിൽ നിന്ന് 25 ആയി വർദ്ധിപ്പിച്ചു.

ചെക്ക് ഇഷ്യൂ ചെയ്‌ത് തിരികെ നൽകി:

ഫീസ് 150 രൂപയിൽ നിന്ന് 250 രൂപയാക്കി.

click me!