'ഇതുവരെ കണ്ടതെല്ലാം പൊയ്, കാണാന്‍ പോകുന്നത് നിജം'; ലുലു ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവിന് തുടക്കം

Published : Jan 25, 2024, 08:34 PM IST
'ഇതുവരെ കണ്ടതെല്ലാം പൊയ്, കാണാന്‍ പോകുന്നത് നിജം'; ലുലു ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവിന് തുടക്കം

Synopsis

രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പന്നങ്ങളെല്ലാം ആകര്‍ഷകമായ ഓഫറുകളിലാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് ലുലു അധികൃതര്‍.

കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവിന് തുടക്കം. രാജ്യത്തിന്റെ സംസ്‌കാരവും വൈവിധ്യവും പ്രതിനിധീകരിക്കുന്ന ആകര്‍ഷകമായ പ്രദര്‍ശനമാണ് ലുലു ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് ലുലു അധികൃതർ അറിയിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ എല്ലാം ഒരു കുട കീഴില്‍ അണിനിരത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പന്നങ്ങളെല്ലാം ആകര്‍ഷകമായ ഓഫറുകളിലാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും ലുലു അറിയിച്ചു. 

'ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവടങ്ങളില്‍ ഏറ്റവും മികച്ച ഇളവുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറുകളിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉറപ്പാക്കിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങളുടെ സ്‌പെഷ്യല്‍ ഡിസ്‌പ്ലേ സജ്ജീകരിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ആവേശം ഉള്‍കൊണ്ട് പ്രത്യേക കേക്ക് പ്രദര്‍ശനവും തയാറാണ്. ഇന്ത്യന്‍ തുണിത്തരങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തി ആകര്‍ഷകമായ കളക്ഷനാണ് ഫാഷന്‍ സ്റ്റോറിലുള്ളത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു കണക്ടിലും സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടുകളുണ്ട്.' ടിവി, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് മികച്ച ഓഫറുണ്ടെന്ന് ലുലു അറിയിച്ചു.  

'ഫുഡ് കൗണ്ടറിലും ആകര്‍ഷകമായ വിരുന്നാണ് ഉപഭോക്താകളെ കാത്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വിഭവങ്ങളും വ്യത്യസ്ഥമായ രുചികൂട്ടുകളും പരിചയപ്പെടുത്തി സ്‌പെഷ്യല്‍ ഫുഡ് കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷണ രുചികള്‍ സ്‌പെഷ്യല്‍ കൗണ്ടറുകളിലുണ്ടാകും.' ഇതിന് പുറമേ റിപ്പബ്ലിക്ക് ആവേശമുയര്‍ത്തി ആകര്‍ഷകമായ പരിപാടികളും മാളില്‍ ഉപഭോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലുലു അധികൃതര്‍ അറിയിച്ചു. 

'ഈ ജന്മം മാണി സാർ അല്ലാതെ മറ്റൊരു നേതാവില്ല'; അദ്ദേഹം പകർന്ന പാഠങ്ങളാണ് ജീവിതത്തിന്റെ കരുത്തെന്ന് റോഷി 

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി