ലോക്ക്ഡൗണ്‍: കെഎസ്എന്‍സി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

By Web TeamFirst Published Jun 15, 2021, 8:22 AM IST
Highlights

കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിലും കൊവിഡ് മഹാമാരിയിലും പിടിച്ച് നിന്ന കെഎസ്എന്‍സി രണ്ടാം ഘട്ട കൊവിഡില്‍ അടിപതറുകയാണ്. ടൂറിസം മേഖല പൂര്‍ണമായി അടച്ചിട്ടത്തോടെ പ്രധാന വരുമാന മാര്‍ഗം നിലച്ചു. ആഡംബര കപ്പലായ നെഫര്‍ടിറ്റിയും സാഗരാറാണിയും ഓക്കെ കരയോട് ചേര്‍ത്തിട്ടിട്ട് മാസങ്ങളായി.
 

കൊച്ചി: കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപയോളം ലാഭമുണ്ടാക്കിയ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്എന്‍സി) കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ യാഡുകളിലെ പ്രവര്‍ത്തനം കൂടി നിശ്ചലമായതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്.

കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിലും കൊവിഡ് മഹാമാരിയിലും പിടിച്ച് നിന്ന കെഎസ്എന്‍സി രണ്ടാം ഘട്ട കൊവിഡില്‍ അടിപതറുകയാണ്. ടൂറിസം മേഖല പൂര്‍ണമായി അടച്ചിട്ടത്തോടെ പ്രധാന വരുമാന മാര്‍ഗം നിലച്ചു. ആഡംബര കപ്പലായ നെഫര്‍ടിറ്റിയും സാഗരാറാണിയും ഓക്കെ കരയോട് ചേര്‍ത്തിട്ടിട്ട് മാസങ്ങളായി. ലോക്ഡൗണില്‍ നിര്‍മാണ സാമഗ്രഹികളുടെ വരവ് മുടങ്ങിയത്തോടെ യാഡിലെ പ്രവര്‍ത്തനങ്ങളും നിശ്ചലമായി. കഴിഞ്ഞ ലോക്ഡൗണില്‍ പിടിച്ച് നില്‍ക്കാന്‍ ഏറെ സഹായിച്ച ബാര്‍ജുകളുടെ പ്രവര്‍ത്തനം പകുതിയിലധികമായി കുറഞ്ഞു

നിര്‍മാണ രംഗത്ത് ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും അമ്പത് ശതാമാനം പോലും ജീവനക്കാര്‍ ഇല്ലാത്തതും പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ മാസം വരെ ശമ്പളം മുടങ്ങാതെ നല്‍ക്കാന്‍ കഴിഞ്ഞെങ്കിലും എപ്പോള്‍ വേണമെങ്കിലും അതും നിലക്കാം. കെഎസ്എന്‍സി യുടെ ആഡംബര കപ്പലായ നെഫര്‍ടിറ്റി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ അറ്റകുറ്റ പണി നടത്തണം. 2018യില്‍ നീറ്റിലറക്കിയ നെഫര്‍ടിറ്റി ഈ വര്‍ഷം ഒരു കോടി രൂപ മുടക്കി വേണം അറ്റകുറ്റ പണി നടത്താന്‍. കൂടാതെ സാഗരാറാണി, മിഷേല്‍ തുടങ്ങിയ ബോട്ടുകളുടെ അറ്റകുറ്റ പണിക്കും കോടികള്‍ വേണ്ടി വരും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!