ബിപിസിഎൽ വിൽപ്പന: കേന്ദ്ര തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ

By Web TeamFirst Published Jan 5, 2020, 1:11 PM IST
Highlights

കേന്ദ്രസർക്കാരിന്റെയും മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പക്കലുള്ള 53 ശതമാനത്തോളം ബിപിസിഎൽ ഓഹരികൾ വിറ്റഴിച്ച് 70000 കോടി രൂപ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം

മുംബൈ: ബിപിസിഎല്ലിന്റെ ഓഹരി വിൽപ്പനയ്ക്ക് എതിരെ ശക്തമായ എതിർപ്പുമായി തൊഴിലാളി സംഘടനകൾ. വിൽപ്പന കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് കനത്ത നഷ്ടമായിരിക്കുമെന്നാണ് മുംബൈയിൽ ജീവനക്കാരുടെ സംഘടനകൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

കേന്ദ്രസർക്കാരിന്റെയും മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പക്കലുള്ള 53 ശതമാനത്തോളം ബിപിസിഎൽ ഓഹരികൾ വിറ്റഴിച്ച് 70000 കോടി രൂപ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനെ എതിർത്തുകൊണ്ട് ദി കോൺഫെഡറേഷൻ ഓഫ് മഹാരത്ന ഓഫീസേർസ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഓയിൽ പിഎസ്‌യു ഓഫീസേർസ് എന്നിവരാണ് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.

ബിപിസിഎല്ലിന് 9.75 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്ന് തൊഴിലാളി സംഘടനകൾ വാദിക്കുന്നു. വർഷം തോറും കേന്ദ്രസർക്കാരിന് 17000 കോടി വീതം കഴിഞ്ഞ അഞ്ച് വർഷമായി ബിപിസിഎൽ നൽകുന്നുണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും തൊഴിലാളികൾ വിശദീകരിച്ചു.

ബിപിസിഎൽ മോദി വിൽക്കുന്നത് യജമാനന്മാര്‍ക്ക് വേണ്ടി; രാഹുല്‍ ഗാന്ധി

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കരുത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

click me!