ലക്ഷദ്വീപ് ടൂർ പാക്കേജുകൾ; ഒരാൾക്ക് എത്ര ചെലവാകും

Published : Jan 10, 2024, 12:27 PM IST
ലക്ഷദ്വീപ് ടൂർ പാക്കേജുകൾ; ഒരാൾക്ക് എത്ര ചെലവാകും

Synopsis

 ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാമെന്നും ഏത് സീസണിൽ ഇവിടെ പോകുന്നത് നല്ലതാണ് എന്നറിയാനും ആഗ്രഹിക്കുന്നവരുണ്ടാകാം. ലക്ഷദ്വീപിലേക്ക് യാത്ര പോകാൻ എത്ര ചെലവാകും? 

ന്ത്യ- മാലിദ്വീപ് തർക്കം മുറുകുമ്പോൾ രാജ്യമെമ്പാടും ചർച്ചയാകുകയാണ് ലക്ഷദ്വീപ്. കാരണം, പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം അദ്ദേഹം തന്നെ ലക്ഷദ്വീപ് സന്ദർശിക്കാൻ നിർദേശിച്ചിരുന്നു. ലക്ഷദ്വീപ് ടൂറിസം വളർത്തുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായി. അതിനുശേഷം ആളുകൾ ലക്ഷദ്വീപിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും അതിന്റെ ഭംഗിയെയും ശുചിത്വത്തെയും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ലക്ഷദ്വീപ് ഗൂഗിളിൽ കൂടുതലായി തിരയപ്പെട്ടു.  ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാമെന്നും ഏത് സീസണിൽ ഇവിടെ പോകുന്നത് നല്ലതാണ് എന്നറിയാനും ആഗ്രഹിക്കുന്നവരുണ്ടാകാം. ലക്ഷദ്വീപിലേക്ക് യാത്ര പോകാൻ എത്ര ചെലവാകും? 

ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാം?

വിമാനമാർഗം ലക്ഷദ്വീപിലേക്ക് പോകണമെങ്കിൽ അഗത്തി എയർപോർട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യണം. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപ് ദ്വീപിലേക്കുള്ള ഏക വിമാനത്താവളമാണിത്.  അഗത്തി ദ്വീപിലെത്തിയ ശേഷം ഇവിടെ നിന്ന് ബോട്ടിലോ ഹെലികോപ്റ്ററിലോ എളുപ്പത്തിൽ മറ്റ് ദ്വീപുകളിലേക്ക് പോകാം. ല എയർലൈൻ കമ്പനികളും ലക്ഷദ്വീപ് ദ്വീപിലേക്ക് നേരിട്ട് വിമാനങ്ങൾ നൽകുന്നുണ്ട്. ദില്ലിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 10,000 രൂപയിൽ നിന്നാണ് 

ലക്ഷദ്വീപ് ടൂർ പാക്കേജുകളുടെ വിശദാംശങ്ങൾ

ഫ്ലൈറ്റ് ടിക്കറ്റുകൾ ഒരു മാസം മുൻപേ ബുക്ക് ചെയ്താൽ താരതമ്യേന ചെലവ് കുറയ്ക്കാം. ഇത് മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ നിങ്ങൾക്ക് കിഴിവ് ഓഫറും ലഭിക്കും. അതേ സമയം, ലക്ഷദ്വീപ് ടൂർ പാക്കേജുകളുടെ മൊത്തം ബഡ്ജറ്റ്, ഒരാൾക്ക് യാത്ര നിരക്ക് ഒഴികെ 25,000 രൂപ മുതൽ 30,000 രൂപ വരെ ആകാം.

യാത്ര ചെയ്യേണ്ടത് എപ്പോൾ 

ലക്ഷദ്വീപ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ശൈത്യകാലമാണ് (ഒക്ടോബർ മുതൽ മാർച്ച് വരെ).

സൺ ബാത്ത് മുതൽ സ്കൂബ ഡൈവിംഗ് വരെ 

ലക്ഷദ്വീപിലെ ശാന്തവും വൃത്തിയുള്ളതുമായ കടൽത്തീരത്ത് സൺ ബാത്ത് ആസ്വദിക്കാം. തോടൊപ്പം നിരവധി സാഹസിക വിനോദങ്ങൾക്കും ലക്ഷദ്വീപ് പേരുകേട്ടതാണ്. സ്‌നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങൾ ഇവിടെ ആസ്വദിക്കാം.

ലക്ഷദ്വീപ് ദ്വീപുകളിൽ, അഗത്തി, കടമത്ത്, മിനിക്കോയ് ദ്വീപ്, കൽപേനി ദ്വീപ്, കവരത്തി ദ്വീപ് എന്നിവ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.  ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ കുറഞ്ഞത് 4 അല്ലെങ്കിൽ 5 ദിവസത്തെ ടൂർ പ്ലാൻ ചെയ്യണം. ബജറ്റ് സൗഹൃദമായ ലക്ഷദ്വീപ് ടൂർ പാക്കേജിനായി നിങ്ങൾക്ക് ട്രാവൽ ഏജന്റിന്റെ സഹായവും തേടാം.

 

PREV
Read more Articles on
click me!

Recommended Stories

പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരും
വെള്ളിയില്‍ 'പൊള്ളുന്ന' കുതിപ്പ്: കിലോയ്ക്ക് 3 ലക്ഷം കടന്നു; ഇത് നിക്ഷേപിക്കാന്‍ പറ്റിയ സമയമോ?