ഒന്നും രണ്ടുമല്ല, തട്ടിയെടുത്തത് 17,900 കോടി രൂപ: സിബിഐയുടെ കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നത്

Published : Dec 04, 2019, 10:33 AM IST
ഒന്നും രണ്ടുമല്ല, തട്ടിയെടുത്തത് 17,900 കോടി രൂപ: സിബിഐയുടെ കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നത്

Synopsis

സർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. സിബിഐയുടെ കണക്കുകൾ പ്രകാരം 66 കേസുകളാണ് ഇവർക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


ദില്ലി: രാജ്യത്തെ ജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉപകാരപ്പെടേണ്ടിയിരുന്നതായിരുന്നു ആ തുകയെന്ന് കരുതുന്നതിൽ തെറ്റില്ല. ഒന്നും രണ്ടുമല്ല, 17900 കോടി രൂപ. ഇത്രയും പണമാണ് വിവിധ കേസുകളിലായി അന്വേഷണ സംഘങ്ങൾ തിരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്.

സർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. സിബിഐയുടെ കണക്കുകൾ പ്രകാരം 66 കേസുകളാണ് ഇവർക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെല്ലാവരും കൂടി 17947.11 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ പണമെല്ലാം നോൺ പെർഫോമിംഗ് അസറ്റായി പരിഗണിച്ച് ബാങ്കുകൾ എഴുതി തള്ളിയിരിക്കുകയാണ്.

എന്നാൽ, കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും 51 പ്രതികളെയും വിട്ടുകിട്ടുന്നതിനായുള്ള കത്തുകൾ പലയിടത്തായും നടപടിക്രമങ്ങൾ കാത്തിരിക്കുകയാണെന്നും ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ഇതിൽ ചിലർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം