എടിഎം തട്ടിപ്പുകള്‍ വീണ്ടും സജീവം: ആശങ്കയോടെ ഉപഭോക്താക്കള്‍, ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍

By Web TeamFirst Published Dec 4, 2019, 8:04 AM IST
Highlights

വ്യാജ കോളുകള്‍ വഴിയോ എസ്എം എസ് വഴിയോ പിന്‍ നമ്പര്‍ കരസ്ഥമാക്കിയ ശേഷം പണം തട്ടുന്ന കേസുകള്‍ അനവധിയാണ്. എന്നാല്‍ ഇത്തരം കേസുകളില്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കുക അത്ര എളുപ്പമല്ല.

കൊച്ചി:  കൊച്ചിയില്‍ ഒരു എടിഎം തട്ടിപ്പ് കേസ് കൂടി പുറത്ത് വന്നതോടെ കടുത്ത ആശങ്കയിലാണ് ഉപഭോക്താക്കള്‍. നിലവില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് കേസുകളില്‍ മാത്രമേ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കൂ. ഇതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഈയിടെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് കേസുകളില്‍ തട്ടിപ്പിനിരയാകാതെ മുന്‍കരുതലെടുക്കുക എന്നതാണ് പണം നഷ്ടപ്പെടാതിരിക്കാനുള്ള പ്രധാന മാര്‍ഗം.

സാങ്കേതിക വിദ്യ വളര്‍ന്നു, വിരല്‍തുമ്പില്‍ സേവനങ്ങളും എത്തി. ഇതോടൊപ്പമാണ് തട്ടിപ്പിന്‍റെ പുതിയ മേഖലകളും തുറന്നത്. എടിഎം,മൊബൈല്‍‍ ,നെറ്റ് ബാങ്കിംഗ് എന്നീ മേഖലകള്‍ പൂര്‍ണമായും സുരക്ഷിതമല്ല എന്നര്‍ഥം. റോബിന്‍ഹുഡ് മാതൃകയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് കേസുകളില്‍ മാത്രമേ നിലവില്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാന്‍ വ്യവസ്ഥയുള്ളൂ. ഇത്തരം കേസുകളില്‍ ബാങ്കുകള്‍ നഷ്ടം നികത്താന്‍ ബാധ്യസ്ഥരാണെന്ന് കാട്ടി അടുത്തിടെ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

വ്യാജ കോളുകള്‍ വഴിയോ എസ്എം എസ് വഴിയോ പിന്‍ നമ്പര്‍ കരസ്ഥമാക്കിയ ശേഷം പണം തട്ടുന്ന കേസുകള്‍ അനവധിയാണ്. എന്നാല്‍ ഇത്തരം കേസുകളില്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കുക അത്ര എളുപ്പമല്ല. ഒരോ കേസുകളുടെയും സ്വഭാവം കണക്കിലെടുത്ത്, ഉപഭോക്താവ് തീര്‍ത്തും നിരപരാധിയാണെന്ന് വ്യക്തമായാല്‍ മാത്രമേ ബാങ്കുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂ. അതല്ലെങ്കില്‍ ബാങ്കിനെ കൂടി കക്ഷി ചേര്‍ത്ത് കേസ് നല്‍കി പണം ഈടാക്കേണ്ടി വരും. ചുരുക്കത്തില്‍ തട്ടിപ്പിനിരയാകാതെ സൂക്ഷികുക എന്നതാണ് പ്രധാനകാര്യം. 

ഫിഷിംഗ് ,ക്ലോണിംഗ്,സ്കിമ്മിംഗ് പോലുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെ ആര്‍ബിഐ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി കൊണ്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പാസ് വേര്‍‍ഡുകള്‍ കൂടെ കൂടെ മാറ്റുക എന്നതാണ് ഇതില്‍ പ്രധാനം. എടിഎമ്മില്‍ പാസ് വെര്‍ഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈ കൊണ്ട് മറയ്ക്കണം.ബാങ്ക് സ്റ്റേറ്റമെന്‍റുകള്‍ കൂടെ കൂടെ പരിശോധിക്കണം. ബാങ്കിന്‍റെ  ഇ മെയിലിനായോ പാസ്ബുക്ക് പതിപ്പിക്കുന്നതിനായോ കാത്തിരിക്കരുത്. 

അക്കൗണ്ട് ഇടപാടുകള്‍ എസ്എംഎസുകള്‍ വഴി അലേര്‍ട്ട് ചെയ്യുന്ന സൗകര്യം പ്രയോജനപ്പെടുത്തണം. കാര്‍ഡ് ഉപോയഗിച്ച് സാധനങ്ങല്‍ വാങ്ങുമ്പോള്‍ നമ്മുടെ മുന്നില്‍ നിന്ന് മാത്രം സ്വൈപ് ചെ്യ്യാന്‍ അനുവദിക്കുക. പിന്‍ നമ്പര്‍ ഒരിക്കലും പറഞ്ഞു കൊടുക്കരുത്. പക്ഷെ പലരും ഇത് പാലിക്കുന്നില്ല എന്നതാണ് തട്ടിപ്പുകാര്‍ക്ക് ഗുണം ചെയ്യുന്നത്. പക്ഷെ പലരും ഇത് പാലിക്കുന്നില്ല എന്നതാണ് തട്ടിപ്പുകാര്‍ക്ക് ഗുണം ചെയ്യുന്നത്.

click me!