ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവോടെ ഒരു തിയേറ്റര്‍ അനുഭവം , എല്‍ജിയുടെ പുതിയ ടെലിവിഷൻ പുറത്തിറങ്ങി

Published : Jul 11, 2019, 04:37 PM ISTUpdated : Jul 11, 2019, 05:41 PM IST
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവോടെ ഒരു തിയേറ്റര്‍ അനുഭവം , എല്‍ജിയുടെ പുതിയ ടെലിവിഷൻ പുറത്തിറങ്ങി

Synopsis

32 ഇഞ്ച് മുതല്‍ 77 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള ടെലിവിഷനുകൾക്ക് 24,990 രൂപ മുതല്‍ 10,99,990 രൂപ വരെയാണ് വില

വീടിനുള്ളില്‍ ഒരു തിയേറ്റര്‍ അനുഭവത്തില്‍ ചലച്ചിത്രം  കാണുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഇതാ നിങ്ങൾക്കായി എല്‍ജി  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവില്‍ പുതിയ തിൻക്യു ടെലിവിഷൻ ശ്രേണി ഇന്ത്യൻ വിപണിയിലിറക്കി. ആമസോൺ അലക്സാ, ആപ്പിൾ എയർപ്ലേ 2 എന്നീ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് പുതിയ ടെലിവിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ലിവിംഗ് സ്പേസ് പൂര്‍ണമായും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള പുതിയ മോഡലുകൾക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും മികച്ച സ്ക്രീനുമാണ്  ഒരുക്കിരിക്കുന്നത്. 32 ഇഞ്ച് മുതല്‍ 77 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള ടെലിവിഷനുകൾക്ക് 24,990 രൂപ മുതല്‍ 10,99,990 രൂപവരെയാണ് വില. ഉപയോക്താക്കൾക്ക് ശബ്ദ നിര്‍ദേശങ്ങൾ വഴി ടെലിവിഷനുകളെ നിയന്ത്രിക്കാനും സാധിക്കും. ടെലിവിഷൻ രംഗത്തെ പുതിയ സാധ്യതകൾ ഉൾപ്പെടുത്തി വിപ്ലവകരമായ മുന്നേറ്റത്തിനാണ് എല്‍ജി വഴിയൊരുക്കുന്നത്.
 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ