എൽഐസിയുടെ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം; വിരമിക്കലിനു ശേഷവും ആനുകൂല്യങ്ങൾ

Published : May 05, 2023, 07:44 PM IST
എൽഐസിയുടെ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം; വിരമിക്കലിനു ശേഷവും ആനുകൂല്യങ്ങൾ

Synopsis

എൽഐസി പുതുതായി ആരംഭിച്ച ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം പദ്ധതിയുടെ പ്രയോജനങ്ങൾ അറിയാം   

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം ആരംഭിച്ചു. 2023 മെയ് 02 മുതലാണ് എൽഐസി ഈ സ്‌കീം ആരംഭിച്ചത്. റിട്ടയർമെന്റിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിനായി  തൊഴിലുടമകളെ സഹായിക്കുക എന്നതാണ് ഈ സ്‌കീം ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് കവറേജ് സ്‌കീമിൽ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് ഇൻഷുറൻസ് പേഔട്ട്  ലഭിക്കുന്നു, കൂടാതെ 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള ഏതൊരു തൊഴിലുടമയ്ക്കും ഈ സ്‌കീമിൽ ചേരാൻ അർഹതയുണ്ട്.

ALSO READ: 'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

ഈ പദ്ധതിയുടെ പ്രയോജനങ്ങൾ:

വിരമിക്കുന്നതിന് മുമ്പ് ഒരു അംഗം സർവീസിലിരിക്കെ മരണപ്പെട്ടാൽ ഇൻഷ്വർ ചെയ്ത തുക ലഭിക്കുന്നതാണ്. ഒരു അംഗം അവരുടെ സ്ഥാനം രാജിവെക്കുമ്പോഴോ വിരമിക്കുമ്പോഴോ സ്കീം നിയമങ്ങൾക്കനുസൃതമായി വിരമിക്കലിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ നൽകും.

സ്‌കീമിന്റെ നിയമങ്ങൾ അനുവദിക്കുന്ന രീതിയിൽ ഗ്രൂപ്പ് പോളിസി അക്കൗണ്ടിലെ ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമാണെങ്കിൽ, അത്തരം ജീവനക്കാരുടെ അംഗങ്ങളുടെ യോഗ്യരായ കുടുംബാംഗങ്ങൾക്കും വിരമിക്കലിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, പ്ലാൻ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവർ ബെനിഫിറ്റ് (സം അഷ്വേർഡ്) നൽകുന്നു. 

ALSO READ: രണ്ടാംഘട്ട പിരിച്ചുവിടലുമായി മീഷോ; പണി പോകുക ആർക്കൊക്കെ?

 സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ 2015 ലെ റെഗുലേഷൻ 30 അനുസരിച്ച്, 2023 മെയ് 02  മുതൽ സ്‌കീം ലഭ്യമാകുമെന്ന് എൽഐസി അറിയിച്ചു. എൽഐസി വാഗ്ദാനം ചെയ്യുന്ന പതിനൊന്ന് ഗ്രൂപ്പ് സ്കീമുകൾക്കും  ആക്‌

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?