
ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് . പലിശ നിരക്കുകളില്‍ വലിയ കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം വായ്പകളുടെ പലിശ 7.15 ശതമാനം മുതല്‍ ആരംഭിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്ക് കുറച്ച സാഹചര്യത്തിലാണ് എല്‍ഐസിയും ഈ നീക്കം നടത്തിയത്.
പലിശ തീരുമാനിക്കുന്നത് സിബില്‍ സ്‌കോര്‍
സിബില്‍ സ്‌കോര്‍ എത്രത്തോളം മികച്ചതാണോ അത്രയും കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും. എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ പുതുക്കിയ നിരക്കുകള്‍ താഴെ പറയുന്ന രീതിയിലാണ്:
825-ന് മുകളില്‍ സിബില്‍ സ്‌കോറുള്ളവര്‍ക്ക്: 5 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 7.15 ശതമാനമാണ് പലിശ. വായ്പാ തുക 5 കോടി മുതല്‍ 15 കോടി വരെയാണെങ്കില്‍ 7.45 ശതമാനം പലിശ നല്‍കണം.
800 മുതല്‍ 824 വരെ സ്‌കോറുള്ളവര്‍ക്ക്: 5 കോടി വരെയുള്ള വായ്പകള്‍ക്ക് 7.25 ശതമാനവും, 5 കോടിക്ക് മുകളില്‍ 15 കോടി വരെ 7.55 ശതമാനവുമാണ് പലിശ നിരക്ക്.
775 മുതല്‍ 799 വരെ സ്‌കോറുള്ളവര്‍ക്ക്: 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 7.35 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി വരെ 7.45 ശതമാനവും, 2 കോടി മുതല്‍ 15 കോടി വരെ 7.65 ശതമാനവുമാണ് നിരക്ക്.
750 മുതല്‍ 774 വരെ സ്‌കോറുള്ളവര്‍ക്ക്: 50 ലക്ഷം വരെ 7.45 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി വരെ 7.55 ശതമാനവും, 2 കോടി മുതല്‍ 15 കോടി വരെ 7.75 ശതമാനവുമാണ് ഈടാക്കുന്നത്.
725 മുതല്‍ 749 വരെ സ്‌കോറുള്ളവര്‍ക്ക്: 50 ലക്ഷം വരെ 7.65 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി വരെ 7.75 ശതമാനവും, 2 കോടി മുതല്‍ 15 കോടി വരെ 7.95 ശതമാനവുമാണ് പലിശ.
700 മുതല്‍ 724 വരെ സ്‌കോറുള്ളവര്‍ക്ക്: 50 ലക്ഷം വരെ 7.95 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി വരെ 8.05 ശതമാനവും, 2 കോടി മുതല്‍ 15 കോടി വരെ 8.25 ശതമാനവുമാണ് നിരക്ക്.
600 മുതല്‍ 699 വരെ സ്‌കോറുള്ളവര്‍ക്ക്: 50 ലക്ഷം വരെ 8.75 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി വരെ 8.85 ശതമാനവും, 2 കോടി മുതല്‍ 15 കോടി വരെ 9.50 ശതമാനവുമാണ് പലിശ.
600-ല്‍ താഴെ സ്‌കോറുള്ളവര്‍ക്ക്: 50 ലക്ഷം വരെ 9.55 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി വരെ 9.65 ശതമാനവും, 2 കോടി മുതല്‍ 5 കോടി വരെ 10 ശതമാനവുമാണ് നിരക്ക്.
150 മുതല്‍ 200 വരെ സ്‌കോറുള്ളവര്‍ക്ക്: 35 ലക്ഷം വരെ 7.65 ശതമാനവും, 35 ലക്ഷം മുതല്‍ 2 കോടി വരെ 7.75 ശതമാനവുമാണ് പലിശ.
101 മുതല്‍ 150 വരെ സ്‌കോറുള്ളവര്‍ക്ക്: 35 ലക്ഷം വരെ 7.95 ശതമാനവും, 35 ലക്ഷം മുതല്‍ 2 കോടി വരെ 8.05 ശതമാനവുമാണ് നിരക്ക്.
എല്‍ഐസിയോ എസ്ബിഐയോ ലാഭം?
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സ് നിലവില്‍ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2025 ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന എസ്ബിഐയുടെ നിരക്കുകള്‍ താഴെ പറയുന്നവയാണ്:
സാധാരണ ഭവന വായ്പകള്‍ക്ക് 7.25 ശതമാനം മുതല്‍ 8.45 ശതമാനം വരെയാണ് പലിശ.
എസ്ബിഐ ഹോം ലോണ്‍ മാക്‌സ്‌ഗെയിന്‍ പദ്ധതിയില്‍ 7.50 ശതമാനം മുതല്‍ 8.70 ശതമാനം വരെ നിരക്ക് ഈടാക്കുന്നു.
ടോപ്പ് അപ്പ് ലോണുകള്‍ക്ക് 7.75 ശതമാനം മുതല്‍ 10.50 ശതമാനം വരെയാണ് നിരക്ക്.
ടോപ്പ് അപ്പ് വായ്പകള്‍ക്ക് 8.00 ശതമാനം മുതല്‍ 9.20 ശതമാനം വരെ നല്‍കണം.
ഈടിന് മേലുള്ള വായ്പകള്‍ക്ക് 8.95 ശതമാനം മുതല്‍ 10.50 ശതമാനം വരെയാണ് പലിശ.
റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ലോണുകള്‍ക്ക് 10.30 ശതമാനമാണ് പലിശ നിരക്ക്.
മികച്ച സിബില്‍ സ്‌കോറുള്ളവര്‍ക്ക് എസ്ബിഐയുടെ 7.25 ശതമാനത്തേക്കാള്‍ ലാഭകരമായി എല്‍ഐസിയില്‍ നിന്നും 7.15 ശതമാനത്തിന് വായ്പ ലഭിക്കും എന്നതാണ് പ്രത്യേകത.