എൽഐസി ഹൗസിങ് ഫിനാൻസ് 2335 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു

By Web TeamFirst Published Jun 25, 2021, 7:02 PM IST
Highlights

തീരുമാനം പുറത്തുവന്നതിന് പിന്നാലെ എൽഐസിയുടെ ഓഹരികളുടെ മൂല്യമുയർന്നു. ഇന്ന് ഉച്ചയ്ക്ക് 12.40 ന് ഓഹരി വിപണിയിലെ എൽഐസിയുടെ വില 468.65 ആയിരുന്നു. 

ദില്ലി: എൽഐസി ഹൗസിങ് ഫിനാൻസ് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഇക്വിറ്റി ഓഹരികളുടെ പ്രിഫറൻഷ്യൽ ഇഷ്യൂ വഴിയാണ് മൂലധനം സമാഹരിക്കുകയെന്ന് കമ്പനി റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൽഐസിയുടെ 4.54 കോടി ഓഹരികൾ 514.25 രൂപയ്ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന് മുന്നോടിയായി എൽഐസി തങ്ങളുടെ ഉപകമ്പനിയിലെ ഓഹരി വിഹിതം ഉയർത്തി. 40.31 ശതമാനമായിരുന്നത് 45.24 ശതമാനമായാണ് ഉയർത്തിയത്.

ജൂലൈ 19 ന് വിളിച്ചുചേർത്തിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഓഹരി വിതരണത്തിനുള്ള അനുമതി എൽഐസി മാനേജ്മെന്റ് ഓഹരി ഉടമകളോട് തേടും. എന്നാൽ ഈ തീരുമാനം പുറത്തുവന്നതിന് പിന്നാലെ എൽഐസിയുടെ ഓഹരികളുടെ മൂല്യമുയർന്നു. ഇന്ന് ഉച്ചയ്ക്ക് 12.40 ന് ഓഹരി വിപണിയിലെ എൽഐസിയുടെ വില 468.65 ആയിരുന്നു. 10.90 രൂപയാണ് ഉയർന്നത്. 2.38 ശതമാനമായിരുന്നു വർധന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!