Latest Videos

എൽഐസിയുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കൂ, പ്രതിമാസപെൻഷൻ 10000 ത്തിന് മുകളിൽ നേടാം;

By Web TeamFirst Published Mar 3, 2023, 1:39 PM IST
Highlights

11000 ത്തിന് മുകളിൽ മാസത്തിൽ പെൻഷൻ തുക വേണമെങ്കിൽ കുറഞ്ഞത് എത്ര രൂപ നിക്ഷേപിക്കണം? അറിയാം എൽഐസിയുടെ  ജീവൻശാന്തി പെൻഷൻ പദ്ധതി

വശ്യത്തിനുള്ള പണം കയ്യിലുണ്ടെങ്കിൽ വിരമിക്കൽ കാലത്തെ പകുതി ടെൻഷൻ ഒഴിവാക്കാം.റിട്ടയർമെന്റ് കാലത്തേക്ക് പണം കരുതിവെക്കാവുന്ന, അല്ലെങ്കിൽ മാസപെൻഷനായി തുക കയ്യിലെത്തുന്ന നിരവധി പെൻഷൻ പദ്ധതികൾ നിലവിലുണ്ട്. പലർക്കും ഇത്തരം പദ്ധതികളെക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം.

എൽഐസി  ജീവൻശാന്തി

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ 2020 ൽ തുടക്കമിട്ട നിക്ഷേപപദ്ധതിയാണ് ജീവൻ ശാന്തി പോളിസി. ഒരു നോൺ ലിങ്ക്ഡ് , നോൺ പാർട്ടിസിപ്പേറ്റിംഗ് ,സിംഗിൾ പ്രീമിയം, ഡിഫേർഡ് ആന്യുറ്റി പ്ലാനാണിത്. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുന്ന ഇമ്മിഡിയേററ് പ്ലാനും, 1 വർഷം മുതൽ 12 വർഷം വരെ പെൻഷൻ ലഭിക്കുന്ന ഡിഫേർഡ് പ്ലാനും പദ്ധതിയിലുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ജീവൻ ശാന്തി പോളിസി കൊണ്ടുള്ള നേട്ടങ്ങൾ

ഒറ്റത്തവണ നിക്ഷേപം വഴി നല്ലൊരു തുക പെൻഷനായി ലഭിക്കും

പോളിസിയിൽ സിംഗിൾ ലൈഫോ, കുടുംബാംഗങ്ങൾക്ക് കൂടി ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫോ ഉൾപ്പെടുത്താം. ജോയിന്റ് ലൈഫിൽ പാർട്ണർ, മക്കൾ, മാതാപിതാക്കൾ, പേരക്കുട്ടികൾ എന്നിവരെ ഉൾപ്പെടുത്താവുന്നതാണ്.

വർഷത്തിൽ 12000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ ജീവൻശാന്തി പോളിസിയിലെ കുറഞ്ഞ സം അഷ്വേർഡ് തുകയായ 1.50 ലക്ഷം നിക്ഷേപിക്കണം. പോളിസിയിൽ പരമാവധി തുകയായി എത്രവേണമെങ്കിലും നിക്ഷേപി്ക്കാം.

മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസത്തിലോ, വർഷത്തിലോ, നിക്ഷേപകന്റെ ആവശ്യമനുസരിച്ച് പെൻഷൻ സ്വീകരിക്കാം.

11000 ത്തിന് മുകളിൽ മാസത്തിൽ പെൻഷൻ തുക വേണമെങ്കിൽ കുറഞ്ഞത് 10 ലക്ഷം രൂപ നിക്ഷേപിക്കണം.

30 വയസ്സ് പൂർത്തിയായവർക്ക് പോളിസിയിൽ ചേരാം. 79 വയസ്സാണ് ഉയർന്ന പ്രായപരിധി.ഇമ്മിഡിയേററ് പ്ാൻ തെരഞ്ഞെടുക്കുന്നയാൾ്ക് പോളിസിയിൽ ചേർന്ന് തൊട്ടടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും, ഡിഫേർഡ് പ്ലാനിൽ നിശ്ചിതകാലാവധിക്ക് ശേഷവും പെൻഷൻതുക കൈപ്പറ്റാം.ജോലിയിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് ഇമ്മിഡിയേറ്റ് പ്ലാനും, അല്ലാത്തവർക്ക് ഡിഫേർഡ് പ്ലാനും തെരഞ്ഞെടുക്കാം.

tags
click me!