എൽഐസി 84 കോടി പിഴ നൽകണം; ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Published : Oct 04, 2023, 02:51 PM ISTUpdated : Oct 04, 2023, 04:02 PM IST
എൽഐസി 84 കോടി പിഴ നൽകണം; ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Synopsis

മൂന്ന് മൂല്യനിർണ്ണയ വർഷങ്ങളിലായി 84 കോടി രൂപയാണ് എൽഐസി പിഴയായി നൽകേണ്ടത്.  ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു.

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. മൂന്ന് മൂല്യനിർണ്ണയ വർഷങ്ങളിലായി 84 കോടി രൂപയാണ് എൽഐസി പിഴയായി നൽകേണ്ടത്.  2012-13, 2018-19, 2019-20 അസസ്മന്റ് വർഷങ്ങളിൽ ആണ് തുക ഈടാക്കുന്നത്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു.

2012-13 അസസ്‌മെന്റ് വർഷത്തിൽ 12.61 കോടി രൂപയും 2018-19ൽ 33.82 കോടി രൂപയും 2019-20 അസസ്‌മെന്റ് വർഷത്തിൽ 37.58 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്. 

1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 (1)(സി), 270 എ എന്നിവ ലംഘിച്ചതിനാണ് ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. 2023 സെപ്റ്റംബർ 29 നാണ് നികുതി വകുപ്പ് നോട്ടീസ് നൽകിയത്. സർക്കാർ നൽകുന്ന മൂലധനത്തിൽ നിന്നുള്ള വരുമാനം, ക്ലെയിം ചെയ്ത നികുതി കിഴിവ് എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്. 

1956-ൽ 5 കോടി രൂപ പ്രാരംഭ മൂലധനമുള്ള എൽഐസിക്ക് 2023 മാർച്ച് 31 വരെ 40.81 ലക്ഷം കോടി രൂപ ലൈഫ് ഫണ്ടുമായി 45.50 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. പ്രാരംഭ വിലയിൽ നിന്നും 0.73 ശതമാനം കുറഞ്ഞാണ് ഓഹരി വിപണിയിൽ എൽഐസി ഓഹരികളുടെ വില്പന നടക്കുന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വില. 645 രൂപയാണ്. ഈ വർഷം ഇതുവരെ എൽഐസി ഓഹരികളുടെ വില 9 ശതമാനത്തിലധികം കുറഞ്ഞു. എൻഎസ്ഇയിലെ എൽഐസി ഓഹരി വില യൂണിറ്റിന് 872 രൂപയായിരുന്നു, 
 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ