പ്രീമിയം അടയ്ക്കാൻ വൈകിയാലെന്ത് സംഭവിക്കും? നിങ്ങളുടെ പോളിസി ഉടൻ റദ്ദാക്കുമോ കമ്പനി? ലൈഫ് ഇൻഷുറൻസിനെക്കുറിച്ച് അറിയണം ഇക്കാര്യം

Published : Jun 12, 2026, 12:42 PM IST
Life Insurance

Synopsis

ലൈഫ് ഇൻഷുറൻസ് പ്രീമിയം മുടങ്ങിയാൽ ഉടൻ പോളിസി റദ്ദാകില്ല. കമ്പനികൾ 'ഗ്രേസ് പിരീഡ്' എന്ന അധികസമയം നൽകാറുണ്ട്. ഈ കാലാവധി കഴിഞ്ഞാൽ പോളിസി 'ലാപ്സ്' ആകുമെങ്കിലും, കുടിശ്ശികയും പിഴയും അടച്ച് പോളിസി തിരിച്ചെടുക്കാൻ സാധാരണയായി അവസരമുണ്ടാകും.

ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ മറന്നുപോകുന്നത് പലർക്കും സ്വാഭാവികമായി സംഭവിക്കാറുള്ള കാര്യമാണ്. ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തത് കൊണ്ടോ, ഓട്ടോ ഡെബിറ്റ് (Auto-debit) ക്യാൻസൽ ആയിപ്പോകുന്നത് കൊണ്ടോ, തിരക്കുകൾക്കിടയിൽ തീയതി ശ്രദ്ധിക്കാത്തത് കൊണ്ടോ ഒക്കെ പ്രീമിയം മുടങ്ങാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും പേടി ഇൻഷുറൻസ് പോളിസി ഇതോടെ റദ്ദാക്കപ്പെട്ടോ എന്നതാവും. എന്നാൽ, ഇന്ത്യയിലെ ഇൻഷുറൻസ് നിയമങ്ങൾ പ്രകാരം പ്രീമിയം തീയതി കഴിഞ്ഞയുടൻ പോളിസികൾ റദ്ദാകാറില്ല എന്നതാണ് ആശ്വാസകരമായ കാര്യം.

ഗ്രേസ് പിരീഡ് (Grace Period)

നിങ്ങൾക്ക് ലഭിക്കുന്ന ഒരു അധിക സമയമാണിത്. പ്രീമിയം അടയ്ക്കേണ്ട അവസാന തീയതി കഴിഞ്ഞാലും കമ്പനികൾ പണമടയ്ക്കാൻ കുറച്ചു ദിവസങ്ങൾ കൂടി അനുവദിക്കാറുണ്ട്. ഇതിനെയാണ് 'ഗ്രേസ് പിരീഡ്' എന്ന് വിളിക്കുന്നത്. പ്രതിമാസ പോളിസികൾക്ക് സാധാരണയായി 15 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. മറ്റ് പോളിസികൾക്ക് (Quarterly, Half-yearly, Annual): കമ്പനികൾക്കനുസരിച്ച് 30 ദിവസം വരെ സമയം ലഭിക്കാറുണ്ട്. ഈ ഗ്രേസ് പിരീഡിനുള്ളിൽ പോളിസി സാധാരണ നിലയിൽ ആക്ടീവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. ഈ സമയത്ത് എന്തെങ്കിലും ദൗ‍‍‌ർഭാഗ്യകരമായ സംഭവം ഉണ്ടായാൽ പോലും, അടയ്ക്കാനുള്ള പ്രീമിയം തുക കുറച്ചതിനു ശേഷം ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക അനുവദിക്കാറുണ്ട്. ഇനി ​ഗ്രേസ് പിരേഡ് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഗ്രേസ് പിരീഡ് അവസാനിച്ചിട്ടും പ്രീമിയം അടച്ചില്ലെങ്കിൽ പോളിസി 'ലാപ്സ്' (Lapsed) അഥവാ നിഷ്ക്രിയമാകും. പോളിസി ലാപ്സ് ആയാൽ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കും.

ടേം പ്ലാനുകളിൽ സമ്പാദ്യമോ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയോ (Maturity benefits) ഇല്ലാത്തതിനാൽ, പോളിസി ലാപ്സ് ആയാൽ സാമ്പത്തിക പരിരക്ഷ പൂർണ്ണമായും ഇല്ലാതാകും. എൻഡോവ്മെന്റ്/മണി-ബാക്ക് പോളിസികളിൽ കുറച്ചുവർഷത്തെ പ്രീമിയം കൃത്യമായി അടച്ചതാണെങ്കിൽ, ഇത്തരം പോളിസികൾ ആനുകൂല്യങ്ങൾ കുറച്ച് തുടരാൻ ചില കമ്പനികൾ അനുവദിക്കാറുണ്ട്. എന്നാലും യഥാർത്ഥ പരിരക്ഷ വലിയ തോതിൽ കുറയും. പലപ്പോഴും ബാങ്കിലെ ഓട്ടോ ഡെബിറ്റ് ക്യാൻസൽ ആയിപ്പോകുന്നത് ആളുകൾ അറിയാറില്ല. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള മെസേജ് വരുമ്പോഴോ പോളിസി സ്റ്റാറ്റസ് പരിശോധിക്കുമ്പോഴോ മാത്രമാണ് പലരും പോളിസി ലാപ്സ് ആയ വിവരം അറിയുന്നത്. അതിനാൽ ഇടയ്ക്കിടെ പേയ്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതാണ്.

ലാപ്സ് ആയ പോളിസി എങ്ങനെ വീണ്ടെടുക്കാം ?

പോളിസി ലാപ്സ് ആയാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് അർത്ഥമില്ല. നിശ്ചിത സമയത്തിനുള്ളിൽ പോളിസി റിവൈവ് ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾ അവസരം നൽകാറുണ്ട്. ഇതിനായി കുടിശ്ശികയുള്ള പ്രീമിയം തുക പലിശയോ പിഴയോ സഹിതം ഒന്നിച്ച് അടയ്ക്കേണ്ടി വരും. എന്നാൽ ഇത് എപ്പോഴും എളുപ്പമാകണമെന്നില്ല. കൂടുതൽ സമയം കഴിഞ്ഞാണ് പോളിസി പുതുക്കുന്നതെങ്കിൽ, കമ്പനികൾ പുതിയ ഹെൽത്ത് ഡിക്ലറേഷനോ മെഡിക്കൽ പരിശോധനകളോ ആവശ്യപ്പെട്ടേക്കാം. ഈ കാലയളവിൽ നിങ്ങളുടെ ആരോഗ്യം മോശമായിട്ടുണ്ടെങ്കിൽ പോളിസി പുതുക്കൽ കൂടുതൽ ചെലവേറിയതായേക്കാം.

പ്രീമിയം മുടങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയുമാകും. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി ടേം ഇൻഷുറൻസിനെ ആശ്രയിക്കുന്നവർക്ക് പോളിസി ലാപ്സ് ആകുന്നത് വലിയ തിരിച്ചടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പോലും ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് മുൻഗണന നൽകണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഉപദേശിക്കുന്നത് ഇതുകൊണ്ടാണ്. കാരണം, പ്രായം കൂടുമ്പോഴോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ പുതിയൊരു ഇൻഷുറൻസ് പോളിസി എടുക്കാൻ ശ്രമിച്ചാൽ വലിയ തുക പ്രീമിയം നൽകേണ്ടി വരും. അതിനാൽ നിലവിലുള്ള പോളിസി മുടങ്ങാതെ സൂക്ഷിക്കുന്നതാണ് എപ്പോഴും ലാഭകരം.

PREV
Read more Articles on
click me!

Recommended Stories

എഐ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ടിസിഎസ്; 'ക്ലോഡ്'എഐക്കായി ആന്ത്രോപിക്കുമായി കൈകോര്‍ക്കുന്നു
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം