എഐ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ടിസിഎസ്; 'ക്ലോഡ്'എഐക്കായി ആന്ത്രോപിക്കുമായി കൈകോര്‍ക്കുന്നു

Published : Jun 11, 2026, 04:54 PM IST
TCS and Anthropic

Synopsis

പ്രമുഖ ഐടി കമ്പനിയായ ടിസിഎസ്, എഐ കമ്പനിയായ ആന്ത്രോപിക്കുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി, ആന്ത്രോപിക്കിന്റെ 'ക്ലോഡ്' എഐ മോഡലുകള്‍ ഉപയോഗിച്ച് വ്യവസായങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ വികസിപ്പിക്കുകയും 50,000 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.

പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കുമായി ടിസിഎസ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ആന്ത്രോപിക്കിന്റെ 'ക്ലോഡ്' എഐ മോഡലുകള്‍ ഉപയോഗിച്ച് വ്യവസായങ്ങള്‍ക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും വികസിപ്പിക്കുന്നതിനായി ഒരു പ്രത്യേക ബിസിനസ് യൂണിറ്റ് തന്നെ ടിസിഎസ് ആരംഭിക്കും. വെറുതെ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം എഐ ഉപയോഗിക്കുന്നതിന് പകരം, വ്യവസായ സ്ഥാപനങ്ങള്‍ക്ക് അത് പൂര്‍ണ്ണ തോതില്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ടിസിഎസിന്റെ പ്രവര്‍ത്തന പരിചയവും ആന്ത്രോപിക്കിന്റെ എഐ മികവും ഇതിനായി സംയോജിപ്പിക്കും.

50,000 ജീവനക്കാര്‍ക്ക് 'ക്ലോഡ്' എഐ ലഭിക്കും

പുതിയ കൂട്ടായ്മയുടെ ഭാഗമായി ടിസിഎസിലെ 50,000 ജീവനക്കാര്‍ക്ക് ക്ലോഡ് എഐ ഉപയോഗിക്കാന്‍ അവസരം നല്‍കും. എഞ്ചിനീയറിംഗ്, ഫിനാന്‍സ്, നിയമം, മാര്‍ക്കറ്റിംഗ്, സെയില്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ഇത് ലഭ്യമാക്കുക. ഉപഭോക്താക്കള്‍ക്കായി എഐ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് മുന്‍പായി, തങ്ങളുടെ ജീവനക്കാര്‍ക്ക് ഇത് ഉപയോഗിച്ച് മികച്ച പ്രായോഗിക പരിശീലനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യം, ലൈഫ് സയന്‍സ്, പബ്ലിക് സര്‍വീസ്, വ്യോമയാനം, ടെലികോം, മെഡ്ടെക് തുടങ്ങിയ വിവിധ മേഖലകളില്‍ ടിസിഎസും ആന്ത്രോപിക്കും ചേര്‍ന്ന് പുതിയ എഐ സേവനങ്ങള്‍ വിപണിയില്‍ എത്തിക്കും.

ടിസിഎസ് ഉല്‍പ്പന്നങ്ങളിലും മാറ്റം വരും

ടിസിഎസിന്റെ മറ്റ് ഉല്‍പ്പന്നങ്ങളിലും പ്ലാറ്റ്ഫോമുകളിലും ക്ലോഡ് എഐയുടെ സാന്നിധ്യമുണ്ടാകും. യുകെയിലെ ടിസിഎസ് ഉപകമ്പനിയായ ഡിലിജെന്റ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ ക്ലോഡ് ഉപയോഗിക്കും. കൂടാതെ, ഭാവിയിലെ തൊഴില്‍ മേഖലയ്ക്ക് അനുയോജ്യരായ ആളുകളെ വാര്‍ത്തെടുക്കുന്നതിനായി ടിസിഎസ് അയോണ്‍ വഴി ക്ലോഡ് എഐ മോഡലുകളില്‍ പഠന പരിപാടികളും സര്‍ട്ടിഫിക്കേഷനുകളും നല്‍കും.

ഇന്ത്യയില്‍ ആദ്യത്തെ എഐ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി മെറ്റ കഴിഞ്ഞ ദിവസം കൈകോര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക്കുമായി ചേര്‍ന്ന് ടാറ്റയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ത്യയിലെ എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ആഗോള കമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

PREV
Read more Articles on
click me!

Recommended Stories

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം
1963 ൽ സൈക്കിളിൽ റോക്കറ്റ് കൊണ്ടുപോയ രാജ്യം സ്വന്തമായി യാത്രാവിമാനം നിർമ്മിക്കാനൊരുങ്ങുന്നു; മുന്നിലുള്ള കടമ്പകൾ എന്തൊക്കെ?